ഭാവനയുടെ വരന്‍ രാജീവ് പിള്ളയല്ലഭാവനയുടെ വിവാഹം ഉടനുണ്ടാവുമെന്ന് ഭാവന. എന്നാല്‍ വരന്‍ രാജീവ് പിള്ളയല്ല. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്ട്രൈക്കേഴ്സ് താരവും നടനുമായ രാജീവ് പിള്ളയുമായി ചേര്‍ത്ത് നടി ഭാവനയുടെ പേരു നേരത്തെ പലതവണ ഗോസിപ്പു കോളങ്ങളില്‍ വന്നതാണ്.

ക്രിക്കറ്റ് മത്സരത്തിനിടെ പരുക്കേറ്റ രാജീവ് പിള്ളയെ ആശ്വസിപ്പിക്കാനും ശുശ്രൂഷിക്കാനും ഭാവന ഓടിയെത്തിയതു മുതല്‍ തുടങ്ങിയതാണ് ഗോസിപ്പ്. എന്നാല്‍ മോഹന്‍ലാല്‍ ഉള്‍പ്പടെ ടീമിലെ എല്ലാവരും ആശ്വസിപ്പിക്കാന്‍ ഉണ്ടായിരുന്നു എന്നു പറഞ്ഞാണ് രാജീവ് ഗോസിപ്പിന്റെ മുനയൊടിച്ചത്. കാര്യം ഇതൊക്കെയാണെങ്കിലും ഭാവനയുടെ വിവാഹം ഉടനെ നടക്കാന്‍ പോവുകയാണ്. ഭാവന തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം പ്രണയ വിവാഹമാണോ, വീട്ടുകാര്‍ തീരുമാനിപ്പിച്ചു ഉറപ്പിച്ച വിവാഹമാണോ എന്നത് വ്യക്തമാക്കാന്‍ ഭാവന തയ്യാറായിട്ടില്ല. ഇതു രണ്ടിലും ഏതുമാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് ഭാവന പറഞ്ഞത്. പക്ഷേ ഒരു കാര്യം ഭാവന ഉറപ്പിച്ചു പറയുന്നുണ്ട്. വിവാഹം നടക്കുക ഗുരുവായൂര്‍ അമ്പലനടയില്‍ വച്ചായിരിക്കും.

Comments

comments