തെലുങ്ക് ചിത്രം ബിസിനസ്മാന്റെ റിലീസിങ്ങ് മാറ്റി വച്ചു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തീരാഞ്ഞതിനെ തുടര്‍ന്നാണ് ജനുവരി 11 ല്‍ നിന്ന് 13 ലേക്ക് മാറ്റിയത്. ആര്. വെങ്കട് ആണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ്. 2000 തിയേറ്ററുകളിലാണ് ഈ ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്നത്. അതില്‍ 100 എണ്ണം ഹൈദരാബാദിലും സമീപ പ്രദേശങ്ങളിലുമാണ്. .
പുരി ജഗന്നാദ് സംവിധാനം ചെയ്യുന്ന ഈ സിനിമ തെലുങ്കിന് പുറമേ മലയാളം, തമിഴ് എന്നി ഭാഷകളിലും പുറത്തിറങ്ങും. തമിഴ് പതിപ്പ് ജനുവരി 26 ന് റിലീസാവും. വിദേശത്ത് ഇംഗ്ലീഷ് സബ്ടൈറ്റിലോടുകൂടിയാണ് പ്രദര്‍ശനം.
Home » Keralacinema » Malayalam Cinema News » ബിസിനസ്മാന് റിലീസിങ്ങ് മാറ്റി