ഫയര്‍ഫോക്‌സില്‍ ഇമേജുകള്‍ ഡയറക്ടായി സൂം ചെയ്യാം.


പല സൈറ്റുകളിലും ലോഡ് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ വലുതായി കാണാനുള്ള സംവിധാനമില്ല. ചില സൈറ്റുകളില്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് മറ്റൊരു പേജില്‍ വലുതായി കാണാന്‍ സാധിക്കും. എന്നാല്‍ ചിലപ്പോള്‍ ഈ സംവിധാനവും കാണില്ല. ഷോപ്പിംഗ് സൈറ്റുകളിലും മറ്റും ഇത്തരം ചിത്രങ്ങള്‍ മൂലം വ്യക്തമായ ഒരു ഐഡിയ പ്രൊഡക്ടിനെപ്പറ്റി ലഭിക്കില്ല.
ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് Image resizer/scaler എന്ന ആഡ് ഓണ്‍.
ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം മൗസ് ചിത്രത്തിന് മേല്‍ വച്ച് ലെഫ്റ്റ് സൈഡ് ക്ലിക്ക് ചെയ്താല്‍ ഇമേജ് സൂം ചെയ്യാം.
അതുപോലെ ഇമേജ് ഓട്ടോമാറ്റികായി കറന്റ് പേജില്‍ റീസൈസ് ചെയ്യപ്പെടും.

Comments

comments