ഇന്‍സ്റ്റാള്‍ ചെയ്യാതെ വിന്‍ഡോസില്‍ പ്രോഗ്രാമുകള്‍ റണ്‍ ചെയ്യാം.


ഒരു പ്രോഗ്രാം വെറുതെ ഒന്ന് ട്രയല്‍ നോക്കാനാണെങ്കില്‍ പോലും ഇന്‍സ്റ്റാള്‍ ചെയ്യാതെ നിവൃത്തിയില്ല. അതുകൊണ്ട് തന്നെ താല്കാലികാവശ്യങ്ങള്‍ക്ക് പോലും പല പ്രോഗ്രാമുകളും നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യലും അണ്‍ഇന്‍സ്റ്റാള്‍ ചെയ്യലും പതിവായിരിക്കും. ഇത് പതിവാക്കുന്നത് സിസ്റ്റം സ്ലോ ആവാനും ഇടയാക്കും. ഈ പ്രശ്നങ്ങള്‍ക്ക് ചെറിയൊരു പരിഹാരം നല്കാന്‍ സാധിക്കുന്നതാണ് Zero Install. ഇതുപയോഗിച്ചാല്‍ കുറെ പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ ഉപയോഗിക്കാനാവും.

Zero install - Compuhow.com

സിസ്റ്റത്തിലേക്ക് നേരിട്ട് ഇന്‍സ്റ്റാള്‍ ചെയ്യാതെ ഉപയോഗിക്കുന്നതാണ് ഇതിന്‍റെ രീതി. ഇതിന് ആദ്യം നിങ്ങളുടെ വിന്‍ഡോസ് വേര്‍ഷന് അനുസരിച്ചുള്ള Zero Install ഇന്‍സ്റ്റാള്‍ ചെയ്യണം. തുടര്‍ന്ന് ഇത് റണ്‍ ചെയ്യുമ്പോള്‍ അതില്‍ സപ്പോര്‍ട്ട് ചെയ്യുന്ന പ്രോഗ്രാമുകള്‍ കാണാനാവും. വേണമെങ്കില്‍ നിങ്ങള്‍ക്ക് ആവശ്യമെന്ന് തോന്നുന്നവ ഈ സര്‍വ്വീസിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്യാം.

ആവശ്യത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്യാന്‍ സാധിക്കുന്ന പ്രോഗ്രാമാണ് Zero Install. അതിനായി Option ബട്ടണ്‍ ഉപയോഗിക്കാം. ഇതില്‍ സെറ്റിങ്ങുകള്‍ ശ്രദ്ധാപൂര്‍വ്വം മാറ്റിയിലേലെങ്കില്‍ പ്രവര്‍ത്തനം തകരാറിലാവും.
Storage ടാബില്‍ ടെംപററി ഫയലുകള്‍ എവിടെ സേവ് ചെയ്യണമെന്ന് നിശ്ചയിക്കാം.

Catalog ല്‍ പുതിയ സോഴ്സ് ലിങ്കുകള്‍ ആഡ് ചെയ്യാം. ഡിഫോള്‍ട്ടായി 0install.de ആണ് ഉണ്ടാവുക.
ഈ പ്രോഗ്രാം ഉപയോഗിക്കാന്‍ Catalog ടാബ് എടുക്കുക. അവിടെ ലഭ്യമായ പ്രോഗ്രാമുകള്‍ കാണാനാവും. Run ക്ലിക്ക് ചെയ്താല്‍ സെര്‍വറില്‍ നിന്ന് പ്രോഗ്രാം ഡൗണ്‍ലോഡാവും.

VISIT SITE

Comments

comments