യുട്യൂബ് വീഡിയോ റിപ്പീറ്റ്


youtube video repeat - Compuhow.com
യുട്യൂബില്‍ വീഡിയോ കാണാത്തവര്‍ ചുരുക്കമാകും. അപൂര്‍വ്വങ്ങളും, വേറെ എവിടെയും കാണാനാവാത്തതുമായ വീഡിയോകള്‍ യുട്യൂബില്‍ സുലഭമാണ്. അതില്‍ തന്നെ ആവര്‍ത്തിച്ച് കാണാന്‍ തോന്നിപ്പിക്കുന്ന ഒട്ടേറെ വീഡിയോകളുണ്ടാവും. പല രീതിയില്‍ വീഡിയോകള്‍ യുട്യൂബില്‍ റിപ്പീറ്റ് ചെയ്യാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. ഗ്രീസ് മങ്കി സ്ക്രിപ്റ്റ് ഉപയോഗിച്ചും, മറ്റ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചും ഇത് ചെയ്യാം. എന്നാല്‍ അവയേക്കാള്‍ എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു മാര്‍ഗ്ഗമാണ് ഇവിടെ പറയുന്നത്.
ആദ്യം വീഡിയോ സെലക്ട് ചെയ്ത് അതിന്റെ യു.ആര്‍.എല്‍ അഡ്രസ് ബാറില്‍ കാണുന്നിടത്ത്
https://www.youtube.com/watch?v=D……………………..
.Com ന് മുമ്പായി repeat എന്ന് നല്കി എന്റര്‍ ചെയ്യുക.
https://www.youtuberepeat.com/w……………… (ഇങ്ങനെ)

തുടര്‍ന്ന് വീഡിയോ മറ്റൊരു വിന്‍ഡോയില്‍ ഓപ്പണാവുകയും, അത് റിപ്പീറ്റ് ചെയ്തുകൊണ്ടിരിക്കുകയും ചെയ്യും.

Comments

comments