യുട്യൂബ് അപ്‍ലോഡിങ്ങ് മൊബൈലില്‍ നിന്ന്


മൊബൈലില്‍ എടുക്കുന്ന വീഡിയോകള്‍ യുട്യൂബിലേക്ക് അപ്‍ലോഡ് ചെയ്യുന്നത് സാധാരണമാണല്ലോ. എന്നാല്‍ മൊബൈലില്‍ നിന്ന് നേരിട്ട് വീഡിയോ അപ്ലോഡിങ്ങ് എളുപ്പമുള്ള കാര്യമല്ല. ഇതിന് ഒരു പ്രതിവിധി ഏതെങ്കിലും ഇമെയില്‍അക്കൗണ്ടില്‍ നിന്ന് യുട്യൂബിലേക്ക് വീഡിയോ അറ്റാച്ച് ചെയ്ത് ഒരു മെയില്‍ അയക്കുക എന്നതാണ്. അതിന് നിങ്ങളുടെ യുട്യൂബ് ഐഡി കണ്ടെത്തണം. ഈ അഡ്രസിലേക്ക് വേണം വീഡിയോ അടക്കമുള്ള മെയില്‍ അയക്കാന്‍.

ആദ്യം യുട്യുബ് സൈറ്റ് തുറന്ന് നിലവില്‍ അക്കൗണ്ടുണ്ടെങ്കില്‍ അതില്‍ ലോഗിന്‍ ചെയ്യുക. അതില്‍ നിങ്ങളുടെ പ്രൊഫൈല്‍ പേജ് തുറന്ന് YouTube settings എടുക്കുക.
അടുത്തതായി തുറന്ന് വരുന്ന പേജില്‍ നിങ്ങളുടെ അക്കൗണ്ട് സംബന്ധിച്ച സകലവിവരങ്ങളും കാണാവുന്നതാണ്. ഇവിടെ m.youtube.com എന്നതിന് മുമ്പായി നിങ്ങളുടെ യുട്യൂബ് മെയില്‍ അഡ്രസ് കാണാനാവും.
Youtube Mobile Upload - Compuhow.com
ഈ അഡ്രസില്‍ വേണം വീഡിയോകള്‍ അറ്റാച്ച് ചെയ്ത മെയില്‍ അയക്കാന്‍.
ഇങ്ങനെ അയച്ച് കഴിയുമ്പോള്‍ ഒരു കണ്‍ഫര്‍മേഷന്‍ എസ്.എം.എസ് ലഭിക്കും.

Comments

comments