അറിയുമോ ഈ യുട്യൂബ് ട്രിക്കുകള്‍ !


YouTube - Compuhow.com
യൂണിവേഴ്സലായ കാഴ്ചകളുടെ ലോകമണല്ലോ യുട്യൂബ്. അതിശയിപ്പിക്കുന്നത്ര വലുപ്പമാണ് യുട്യൂബിലെ വീഡിയോ ശേഖരത്തിനുള്ളത്. അതിനുപുറമേ ഓരോ സെക്കന്‍ഡിലും പതിനായിരക്കണക്കിന് വീഡിയോകള്‍ പുതുതായി അപ്‍ലോഡ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു പക്ഷേ ഹൈഡെഫിനിഷന്‍ ടി.വികള്‍ വ്യാപകമാകുമ്പോള്‍ ചാനല്‍ സബ്സ്ക്രിപ്ഷനുകള്‍ ഡി.ടി.എച്ചും, കേബിളും ഒഴിവാക്കി യുടയൂബിലേക്ക് കുടിയേറിയാക്കാം. പലര്‍ക്കും അറിയിനിടയില്ലാത്ത ഏതാനും യുട്യൂബ് ടിപ്സാണിവിടെ പറയുന്നത്.

1. കൃത്യമായ സ്റ്റാര്‍ട്ടിംഗ് ടൈം –

നിങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു പാട്ടോ മറ്റോ ഉണ്ടായിരിക്കും. അതിലെ ഒരു പ്രത്യേക സമയത്തെ വിഷ്വല്‍സ് ആവര്‍ത്തിച്ച് കാണുന്നത് ഇഷ്ടവുമായിരിക്കാം. എങ്കില്‍ വീഡിയോ നേരിട്ട് ആ സമയത്ത് പ്ലേ ആവുന്ന വിധത്തില്‍ സെറ്റ് ചെയ്യാം.
ഇത് നടപ്പിലാക്കാന്‍ വീഡിയോ ഓപ്പണ്‍ ചെയ്യുമ്പോള്‍ അഡ്രസ് ബാറിലെ യു.ആര്‍.എല്ലില്‍ #t=01m08s എന്ന് നല്കുക. ഇത് ഉദാഹരണമായി നല്കിയതാണ്. ഇതില്‍ 01 എന്നത് മിനുട്ടും, 08 എന്നത് സെക്കന്‍ഡുമാണ്. ഇതേ രീതിയില്‍ ബ്ലോഗുകളിലേക്കും മറ്റും യുട്യൂബ് വീഡിയോ എംബഡ് ചെയ്യാനുമാകും. ഇതിന് എംബഡ് കോഡില്‍ ഇതേ രീതിയില്‍ സമയം നല്കിയാല്‍ മതി.

2. വിഡിയോ റീപ്ലേ

പല തവണ ഒരു വീഡിയോ ആവര്‍ത്തിച്ച് കാണണോ ? ഓരോ തവണയും റീ പ്ലേ ചെയ്യാതെ കാണാനായി അഡ്രസ് ബാറില്‍ youtube എന്നതിടത്ത് infinitelooper നല്കി എന്‍റര്‍ അടിക്കുക.

3. ഹൈ ഡെഫിനിഷന്‍ ഓട്ടോമാറ്റിക്കായി ഓപ്പണ്‍ ചെയ്യാം

ഹൈ ക്വാളിറ്റിയില്‍ വീഡിയോ കാണാനിഷ്ടപ്പെടുന്ന ആളാണോ നിങ്ങള്‍. എങ്കില്‍ ഓരോ തവണയും ക്വാളിറ്റി മാറ്റുന്നതിന് പകരം ഓട്ടോമാറ്റിക്കായി എച്ച്.ഡി സെറ്റ് ചെയ്യാം.
ഇതിന് സഹായിക്കുന്ന ക്രോം എക്സ്റ്റന്‍ഷനാണ് magic Actions. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം മെനുവില്‍ Auto HD യില്‍ റെസലൂഷന്‍ സെലക്ട് ചെയ്യാം.

DOWNLOAD

Comments

comments