യുട്യൂബ് പോസ് ചെയ്യുക, എപ്പോള്‍ വേണമെങ്കിലും തുടര്‍ന്ന് കാണുക


നിങ്ങള്‍ യൂട്യൂബില്‍ ഒരു വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അത് അവസാനിപ്പിച്ച് മറ്റൊരു ജോലിക്ക് പോകേണ്ടി വന്നുവെന്ന് വിചാരിക്കുക. സിസ്റ്റം ഓഫാക്കി പോയ നിങ്ങള്‍ പിന്നീട് ഓണാക്കുമ്പോള്‍ കണ്ടതിന്റെ തുടര്‍ച്ച കാണാന്‍ എന്ത് ചെയ്യും. പ്രത്യേകിച്ച് ഐഡിയയൊന്നുമില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇതില്‍ പറയുന്ന രീതി പ്രയോഗിക്കാം. pause video for later എന്ന ആഡോണ്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇക്കാര്യം ചെയ്യാന്‍ സാധിക്കും. സൈറ്റില്‍ നിന്ന് ഈ ആഡോണ്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. അപ്പോള്‍ ഒരു പോസ് സിംബല്‍ ബ്രൗസറില്‍ വരും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ പോസ് ചെയ്ത് വച്ചിരിക്കുന്ന വീഡയോകളുടെ ലിസ്റ്റ് കാണാന്‍സാധിക്കും.
ഇത് ഉപയോഗിക്കുന്നതിന് നിങ്ങള്‍ സൈന്‍ ഇന്‍ ചെയ്യേണ്ടതുണ്ട്. ഇങ്ങനെ പോസ് ചെയ്ത വീഡിയോ മറ്റൊരു കമ്പ്യൂട്ടറിലും തുടര്‍ന്ന് കാണാം. നിങ്ങളുടെ അക്കൗണ്ട് ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.www.pauseforlater.com/

Comments

comments