ഗൂഗിളിന്റെ സര്‍വ്വീസുകളില്‍ രസകരമായ പല സംവിധാനങ്ങളും ഇടയ്ക്ക് ലഭ്യമാക്കാറുണ്ട്. സെര്‍ച്ച് ഒപ്ഷനില്‍ നല്കുന്ന രസകരമായ ചില കാര്യങ്ങളെ മുമ്പ് ഇവിടെ പരിചയപ്പെടുത്തിയിട്ടുണ്ട്. അടുത്ത് യുട്യൂബിലും പുതിയൊരു ഗെയിം ഗൂഗിള്‍ ആരംഭിച്ചിട്ടുണ്ട്. പ്ലേ ചെയ്യുന്ന വീഡിയോ മിസൈലിട്ട് തകര്‍ക്കുന്ന ഗെയിമാണ് ഈ പുതിയ സൃഷ്ടി.
ഈ മിസൈല്‍ ഗെയിം വഴി പ്ലേ ചെയ്യുന്ന വീഡിയോ മിസൈലിട്ട് തകര്‍ക്കാം. ഇത് എങ്ങനെ കളിക്കാം എന്ന് നോക്കാം.
ആദ്യം യുട്യൂബ് എടുത്ത് ഒരു വീഡിയോ പ്ലേ ചെയ്യുക.
അല്പനേരം പ്ലേ ആകുമ്പോള്‍ വീഡിയോ പോസ് ചെയ്ത് കീബോര്‍ഡില്‍ 1980 എന്ന് അമര്‍ത്തുക.
മൗസില്‍ ക്ലിക്ക് ചെയ്താല്‍, വീഡിയോ താഴേക്ക് നീങ്ങിപ്പോവുകയും മുകളില്‍ നിന്ന് മീസൈലുകള്‍ താഴേക്ക് പതിക്കാനാരംഭിക്കുകയും ചെയ്യും.
മിസൈലുകളോരോന്നും വീണ് വീഡിയോ ഛിന്നഭിന്നമാകുന്നതോടെ കളി അവസാനിക്കും.