യുട്യൂബ് ഡൗണ്‍ലോഡിങ്ങ്


ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന വീഡിയോ ഷെയറിങ്ങ് ടൂള്‍ ഏത് എന്ന് ചോദിച്ചാല്‍ അതിനുത്തരം യുട്യൂബ് എന്നാണ്. എന്നാല്‍ യൂട്യൂബില്‍ ഡൗണ്‍ലോഡിങ്ങിനായി പ്രത്യേകിച്ച് സംവിധാനങ്ങളൊന്നുമില്ല. ഓണ്‍ലൈനായി മാത്രമേ യുട്യൂബ് ഉപയോഗിക്കാനാവൂ. സ്ലോ ഇന്‍റര്‍നെറ്റ് കണക്ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അതിനാല്‍ തന്നെ യൂട്യൂബ് ഉപയോഗം ദുഷ്കരമാകും. അതുകൊണ്ട് തന്നെ കാലങ്ങളായി നിരവധി യുട്യൂബ് ഡൗണ്‍ലോഡറുകള്‍ ഏറെ ഉപയോഗിക്കപ്പെടുന്നു. ഇത്തരത്തിലൊരു മികച്ച യുട്യൂബ് ഡൗണ്‍ലോഡറാണ് യുഗെറ്റ്.

വിന്‍ഡോസില്‍ ഉപയോഗിക്കാവുന്ന ഈ പ്രോഗ്രാം ഉപയോഗിച്ച് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാം. വിപുലമായ ഫോര്‍മാറ്റുകള്‍ ഡൗണ്‍ലോഡിങ്ങിനായി ഇതില്‍ ലഭിക്കും. ഒരു വീഡിയോ സെലക്ട് ചെയ്യുമ്പോള്‍തന്നെ അതിന്റെ സൈസും തമ്പ്നെയിലും കാണാന്‍ സാധിക്കും. ഒരേ സമയം ഒന്നിലേറെ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയുമാകാം.
http://uget.findmysoft.com/download/

Comments

comments