യുട്യൂബ് വീഡിയോ കണ്‍വെര്‍ഷന്‍


ഏറ്റവും പോപ്പുലറായ വീഡിയോ സൈറ്റുകളിലൊന്നാണ് യുട്യൂബ്. ഒറിജിനലും, അല്ലാത്തതുമായ ഒട്ടേറെ വീഡിയോകള്‍ യുട്യൂബിലുണ്ട്. പലപ്പോഴും വേറെ എവിടെയും ലഭിക്കാത്ത പല വീഡിയോകളും യുട്യൂബില്‍ ലഭിക്കുകയും ചെയ്യും. പാട്ടുകളുടെ കാര്യത്തിലും ഇത് യാഥാര്‍ത്ഥ്യമാണ്. ചിലപ്പോള്‍ ഒരു പഴയപാട്ടിന്‍റെ എം.പി ത്രി നിങ്ങള്‍ക്ക് എവിടെയും ലഭിച്ചുവെന്ന് വരികയില്ല. എന്നാല്‍ അതിന്‍റെ വീഡിയോ യുട്യൂബില്‍ കിട്ടിയേക്കാം. നിങ്ങള്‍ക്ക് വേണ്ടത് പാട്ട് മാത്രമാണെങ്കില്‍ ഇത് കണ്‍വെര്‍ട്ട് ചെയ്ത് എം.പി ത്രിയാക്കാന്‍ സാധിക്കും. ഇന്ന് ഒട്ടേറെ ഫ്രി യുട്യൂബ് ഡൗണ്‍ ലോഡറുകളും, കണ്‍വെര്‍ട്ടറുകളും ലഭ്യമാണ്. ഇത്തരത്തിലൊന്നാണ് Dirpy. ഇതുപയോഗിച്ച് ഡയറക്ടായി എം.പി ത്രി എക്സ്ട്രാക്ട് ചെയ്യാന്‍ സാധിക്കും.


Dirpy ഒരു വെബ് ആപ്ലിക്കേഷനാണ്. ഇത് ഉപയോഗിക്കാന്‍ പ്രത്യേകിച്ച് ഏതെങ്കിലും പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. കൃത്യമായ യു.ആര്‍.എല്‍ അറിയാത്തവര്‍ക്ക് യുട്യബില്‍ സെര്‍ച്ച് നടത്താനുള്ള സംവിധാനവും ഇതിലുണ്ട്. ഇതുപയോഗിക്കാന്‍ യു>ആര്‍.എല്‍ നല്കിയതിന് ശേഷം Dirpy എന്നിടത്ത് ക്ലിക്ക് ചെയ്യുക. ഇതില്‍ നിങ്ങള്‍ക്ക് സ്റ്റാര്‍ട്ട്, എന്‍ഡ് ടൈം നല്കാവുന്നതാണ്. എം.പി ത്രി ഫയല്‍ ലേബല്‍ ചെയ്യാനും ഇതില്‍ സംവിധാനമുണ്ട്.

http://dirpy.com/

Comments

comments