യുട്യൂബ് സെന്‍റര്‍ അലൈന്‍ ചെയ്യാം


അടുത്തകാലത്ത് യുട്യൂബില്‍ ഏറെ പരിഷ്കാരങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. ഇന്‍റര്‍ഫേസില്‍ ഏറെ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. വീഡിയോസെക്ഷനുകള്‍ ഫ്രണ്ട് പേജില്‍ നിന്ന് മാത്രമല്ല മറ്റ് പേജുകളില്‍ നിന്നും ഇപ്പോള്‍ ആകസസ് ചെയ്യാം. അതുപോലെ പേജിലെ കളര്‍ സ്കീമിനും മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍ അത്ര മികച്ചതെന്ന് കരുതാന്‍ കഴിയാത്ത ഒരു മാറ്റമാണ് പേജ് ഇടത് വശത്ത് അലൈന്‍ ചെയ്തിരിക്കുന്നത്. വൈഡ് സ്ക്രീനുകളില്‍ ഇത് കാഴ്ചക്ക് അത്ര സുഖകരമല്ല. ഇത് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ യുട്യൂബ് സെന്‍റര്‍ അലൈന്‍ ചെയ്യാന് സാധിക്കും. ഫയര്‍ഫോക്സിലും, ക്രോമിലും ഇത് ചെയ്യാവുന്നതാണ്.

ചെറിയൊരു സ്ക്രിപ്റ്റ് ഉപയോഗിച്ചാണ് ഇത് ചെയ്യുക. അതിനാല്‍ ഫയര്‍ഫോക്സില്‍ ഗ്രീസ് മങ്കി എന്ന എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.
ആദ്യം സ്ക്രിപ്റ്റ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ക്രോമില്‍ ഇത് ചെയ്യാന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം എക്സറ്റന്‍ഷന്‍ പേജ് തുറന്ന് അതിലേക്ക് സ്ക്രിപ്റ്റ് ഡ്രാഗ് ചെയ്തിടുക.
ഇതിന് ശേഷം യുട്യൂബ് തുറക്കുമ്പോള്‍ അത് നടുവിലേക്ക് വന്നതായി കാണാം.

Download Script

Comments

comments