ഫയര്‍ഫോക്സില്‍ യുട്യൂബ് ഉപയോഗം സുഗമമാക്കാം


youtube center - Compuhow.com
യുട്യൂബ് ഡൗണ്‍ലോഡിങ്ങ് ക്രോമില്‍ അത്ര എളുപ്പമല്ല. എന്നാല്‍ ഫയര്‍‌ഫോക്സില്‍ യുട്യൂബ് വീഡിയോകളൊക്കെ ആഡോണുകളുപയോഗിച്ച് എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. അക്കാരണത്താല്‍ തന്നെ യുട്യൂബ് സ്ഥിരമായി ഉപയോഗിക്കാറുള്ള ആളാണ് നിങ്ങളെങ്കില്‍ ഫയര്‍ഫോക്സില്‍ യുട്യൂബ് കസ്റ്റമൈസ് ചെയ്ത് ഉപയോഗം മെച്ചപ്പെടുത്താനാകും.

YouTube Center യൂസര്‍ സ്ക്രിപ്റ്റ് ഉപയോഗിച്ച് ഇത് എളുപ്പത്തില്‍ ചെയ്യാനാവും. ഇത് ഫയര്‍ഫോക്സില്‍ ഉപയോഗിച്ചാല്‍ മറ്റ് എക്സ്റ്റന്‍ഷനുകളൊന്നും ആവശ്യം വരില്ല. എന്നാല്‍ Grease Monkey ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്നത് ഓര്‍മ്മിക്കുക.

വീഡിയോ ഡൗണ്‍ലോഡിങ്ങ് എന്നതിലുപരി ഹൈഡിങ്ങ്, തമ്പ് നെയില്‍ മാറ്റുക, പരസ്യങ്ങള്‍ നീക്കം ചെയ്യുക തുടങ്ങി പല കാര്യങ്ങളും ചെയ്യാനാവും.

ജനറല്‍‌ കാറ്റഗറിയില്‍ പരസ്യങ്ങള്‍ നീക്കം ചെയ്യും വിധം സെറ്റ് ചെയ്യാം. അതുപോലെ വീഡിയോ ഏത് സൈസില്‍ ഓപ്പമായി വരണമെന്നും ഇവിടെ സെറ്റ് ചെയ്യാനാവും.പ്ലെയറിലെ അനാവശ്യമായ ബട്ടണുകള്‍ മറയ്ക്കാനും, റെസലുഷനില്‍ മാറ്റം വരുത്താനുമാകും.

ഡൗണ്‍ലോഡിങ്ങിനായി ഒരു സ്ഥിരം ഡൗണ്‍ലോഡ് ബട്ടണ്‍ കൂട്ടിച്ചേര്‍ക്കാനാകും. മറ്റ് ക്ലിക്കുകളൊന്നുമില്ലാതെ നേരിട്ട് ഇത് വഴി ഡൗണ്‍ലോഡ് ചെയ്യാം.

DOWNLOAD

Comments

comments