യുട്യൂബ് വീഡിയോകളും കോപ്പിറൈറ്റില്ലാത്ത മ്യൂസിക് ട്രാക്കും


Youtube restrictions - Compuhow.com
ഷോര്‍ട്ട്ഫിലിമുകളും, ചെറിയ വീഡിയോകളും സ്വയം നിര്‍മ്മിച്ച് യുട്യൂബില്‍ പോസ്റ്റ് ചെയ്യുന്നവര്‍ ഇന്ന് ഒട്ടേറെയുണ്ട്. ഇത്തരം വീഡിയോകളില്‍ ചിലതിന് മികച്ച വ്യവര്‍ഷിപ്പും ലഭിക്കാറുണ്ട്. പലരും നിര്‍മ്മിക്കുന്ന വീഡിയോകള്‍ ആഡ് സെന്‍സ് ആക്ടിവേറ്റ് ചെയ്ത് ഒരു വരുമാനമാര്‍ഗ്ഗവുമാക്കുന്നു.

എന്നാല്‍ കോപ്പി റൈറ്റുള്ള മ്യൂസിക് ട്രാക്കുകള്‍ ഉപയോഗിച്ചാല്‍ ആഡ് സെന്‍സ് ആ വീഡിയോയില്‍ ആക്ടിവേറ്റ് ചെയ്യുന്നത് സംബന്ധിച്ച് തടസമുന്നയിച്ച് ഗൂഗിളില്‍ നിന്ന് അറിയിപ്പ് വരും. കോപ്പി റൈറ്റുള്ള മ്യൂസിക് ട്രാക്കുകള്‍ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണം തന്നെ നിലവിലുണ്ട്. അതുകൊണ്ട് തന്നെ അത്തരം ട്രാക്കുകള്‍ ഉപയോഗിക്കുന്നവര്‍ അവ റോയല്‍റ്റി ഫ്രീയാണെന്ന് ഉറപ്പ് വരുത്തുന്നത് നന്നായിരിക്കും.
റോയല്‍റ്റി ഫ്രീയായ മ്യൂസിക് ലഭിക്കുന്ന ചില സൈറ്റുകള്‍ താഴെ പറയുന്നു.

https://musopen.org/ – ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാവുന്ന വലിയ സംഗീത ശേഖരം ഇതിലുണ്ട്.

http://publicdomain4u.com/

http://www.openmusicarchive.org/
– ഇന്‍സ്ട്രുമെന്‍റല്‍, വോക്കല്‍, പിയാനോ, ഗിറ്റാര്‍, ഗ്രൂപ്പ് തുടങ്ങി നിരവധി വിഭാഗങ്ങള്‍ ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു.

http://www.pdmusic.org/ – MIDI ഫോര്‍മാറ്റിലുള്ള പഴയകാലസംഗീത ശേഖരം.

Comments

comments