YOUTUBE ഹിസ്റ്ററി നീക്കം ചെയ്യാം.


ഗൂഗിളിന്റെ പുതിയ പോളിസി അനുസരിച്ച് പല മാറ്റങ്ങളും പുതുതായി ചേര്‍ത്തിട്ടുണ്ട്. സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് സെര്‍ച്ചിങ്ങ് ഹിസ്റ്ററി സൂക്ഷിക്കുകയാണ് ഇതിലൊന്ന്. നിങ്ങള്‍ സൈന്‍ ഇന്‍ ചെയ്ത് യുട്യൂബില്‍ നടത്തുന്ന സെര്‍ച്ചുകളെല്ലാം റെക്കോഡ് ചെയ്യപ്പെടും.
എന്നാല്‍ ഈ ഹിസ്റ്ററി നിങ്ങളുടെ കംപ്യൂട്ടറില്‍ നിന്ന് ഡെലീറ്റ് ചെയ്യാം.
ആദ്യം സൈന്‍ ഇന്‍ ചെയ്യുക.

വലത് വശത്ത് മുകളിലെ കോര്‍ണരില്‍ നിങ്ങളുടെ യൂസര്‍നെയിമില്‍ ക്ലിക്ക് ചെയ്ത് വീഡിയോ മാനേജര്‍ എന്നത് ലിസ്റ്റില്‍ നിന്ന് എടുക്കുക.

ഇടത് വശത്തെ പാനലില്‍ search History എടുത്ത് Clear all search history ല്‍ ക്ലിക്ക് ചെയ്യുക. Confirm ചെയ്യുക. അതുപോലെ video viewing history യും ഡെലീറ്റ് ചെയ്യാം. അതിന് History എടുത്ത് മുകളില്‍ പറഞ്ഞത് പോലെ തന്നെ ചെയ്യുക.

Comments

comments