ഡെസ്ക്ടോപ്പില്‍ അല്പം ക്രിസ്തുമസ് അലങ്കാരം


xmas - Compuhow.com
ക്രിസ്തുമസ് വേളയില്‍ ചുറ്റുപാടുകളെല്ലാം അലങ്കരിച്ച് മനോഹരമാക്കുമല്ലോ. ക്രിസ്മസ് ട്രീകളും, നക്ഷത്രങ്ങളുമൊക്കെ വച്ച് അലങ്കരിച്ച വീടുകളും, കടകളും ഓഫിസുകളുമൊക്കെ സാധാരണ കാണുന്നതാണ്. അത്തരമൊരു അലങ്കാരം നിങ്ങളുടെ കംപ്യൂട്ടറിലുമായാലോ.

ക്രിസ്തുമസ് തീമുകള്‍ ഉപയോഗിക്കുന്നത് മുതല്‍ സ്നോ ഇഫക്ട് നല്കുന്ന ആപ്ലിക്കേഷനുകള്‍ വരെ ഇക്കാര്യത്തിനായുണ്ട്.
ആകര്‍ഷകമായ പതിമൂന്ന് തീമുകളുള്ള ഒന്നാണ് Snowy Night theme

DOWNLOAD

എച്ച്.ഡി വാള്‍പേപ്പറുകളാണ് ആവശ്യമെങ്കില്‍ ഡീവിയന്‍ ആര്‍ട്ടില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

DOWNLOAD
Desktop-snow - Compuhow.com

സ്ക്രീനില്‍ സ്നോ ഇഫക്ട് നല്കി ആകര്‍ഷകമാക്കണമെങ്കില്‍ ഉപയോഗിക്കാവുന്ന ഒരു ചെറു പ്രോഗ്രാമാണ് DesktopSnowOK.
സ്പീഡ്, സ്നോ സ്റ്റൈല്‍ എന്നിവയൊക്കെ മാറ്റം വരുത്താനുമാകും.

DOWNLOAD

ഇനി ഡെസ്ക്ടോപ്പില്‍ ഒരു ക്രിസ്തുമസ് ട്രീ ആനിമേറ്റഡ് രൂപത്തില്‍ വേണമെന്നുണ്ടെങ്കില്‍ അതിനും ഒരെണ്ണമുണ്ട്. കാര്യം ഇത് ആകര്‍ഷകമാണെങ്കിലും നിങ്ങളുടെ ജോലിയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സാധ്യതയുണ്ട്.

DOWNLOAD

Comments

comments