കണ്‍വെര്‍ട്ട് വേര്‍ഡ് ടു എക്സല്‍


കണ്‍വെര്‍ട്ട് വേര്‍ഡ് ടു എക്സല്‍
ചില അവസരങ്ങളില്‍ വേര്‍ഡ് ഡോകുമെന്റുകളെ എക്സല്‍ ഫയലാക്കാന്‍ നിങ്ങള്‍ക്ക് ആവശ്യം വന്നേക്കാം. ഉദാഹരണത്തിന് എന്തിനെയെങ്കിലും കുറിച്ചുള്ള റിപ്പോര്‍ട്ടിലെ കുറെ ഡാറ്റകള്‍. ഇവ വേര്‍ഡിലെകാളും ഭംഗിയായി എക്സലില്‍ കോളങ്ങള്‍ തിരിച്ച് നല്കാന്‍ സാധിക്കും. എന്നാല്‍ സാധാരണ ഗതിയില്‍ ഇത് അത്ര എളുപ്പം സാധിക്കുന്ന പ്രവൃത്തിയല്ല. ഇവിടെയാണ് കണ്‍വെര്‍ട്ട് വേഡ് ടു എക്സല്‍ എന്ന സൈറ്റ് ഉപകാരപ്പെടുക.
ഇത് ഉപയോഗപ്പെടുത്തണമെങ്കില്‍ മൈക്രോസോഫ്റ്റ് സില്‍വര്‍ലൈറ്റ് ഇന്‍സ്റ്റാള്‍ ചെയ്ത് എനേബില്‍ ചെയ്തിരിക്കണം.
കണ്‍വെര്‍ട്ട് ചെയ്യാന്‍ സൈറ്റില്‍ ഫയല്‍ ഓപ്പണ്‍ ചെയ്യുക. ഹാര്‍ഡ്ഡിസ്കിലെ ഫയല്‍ സെലക്ട് ചെയ്യുക. ഫയല്‍ ഓപ്പണ്‍ ചെയ്താല്‍ കണ്‍വെര്‍ട്ട് ടു എക്സല്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക.
കണ്‍വെര്‍ട്ട് ചെയ്ത ഫയല്‍ സേവ് ചെയ്യേണ്ടുന്ന ഫോള്‍ഡര്‍ സെലക്ട് ചെയ്യുക.
അല്പനേരത്തിനകം കണ്വെര്‍ഷന്‍ കംപ്ലീറ്റഡ് എന്ന മെസേജ് വരും.
ഈ സൈറ്റില്‍ വൈകാതെ സി.എസ്.വി, ആക്സസ് കണ്‍വെര്‍ഷനുകളും ലഭ്യമാക്കും. വളരെ എളുപ്പത്തില്‍ ഇന്‍സ്റ്റാളിങ്ങൊന്നുമില്ലാതെ ഫ്രീയായി കണ്‍വെര്‍ഷന്‍ നടത്താമെന്നതാണ് ഇതിന്റെ പ്ലസ് പോയിന്റ്.

http://www.convertwordtoexcel.com/

Comments

comments