കിഡ്സ് സൈറ്റ്


കുട്ടികള്‍ക്ക് വേണ്ടിയുള്ള മികച്ച ഒരു വെബ്സൈറ്റാണ് വണ്ടറോപോളിസ്. വിജ്ഞാന പ്രദമായ വിവരങ്ങള്‍ ആകര്‍ഷകമായി അവതരിപ്പിക്കുന്ന സൈറ്റാണ് ഇത്. നാഷണല്‍ സെന്റര്‍ ഫോര്‍ ഫാമിലി ലിറ്ററസി യാണ് ഈ സൈറ്റിന്റെ നടത്തിപ്പുകാര്‍. ഓരോദിവസവും പുതിയതായി ഒരു ഇന്‍ഫര്‍മേഷന്‍ കുട്ടികള്‍ക്കായി ഈ സൈറ്റിലുണ്ടാകും. അതാകട്ടെ ആകര്‍ഷകമായി പ്രസന്റ് ചെയ്യുകയും ചെയ്യും. വേര്‍ ദ വണ്ടേഴ്സ് ഓഫ് ലേണിംഗ് നെവര്‍ സീസ് എന്നതാണ് ഈ സൈറ്റിന്റെ ആപ്തവാക്യം.
ആനിമല്‍സ്, കമ്യൂണിക്കേഷന്‍, ആര്‍ട്ട്. എര്‍ത്ത്, ഹെല്‍ത്ത്, ഹോബി, സയന്‍സ് തുടങ്ങി വിഷയങ്ങളുടെ ഒരു വന്‍ശേഖരം തന്നെ ക്രോഡീകരിച്ച് ഇതില്‍ നല്കിയിരിക്കുന്നു. കുട്ടികള്‍ക്കായി ഗൈഡന്‍സ് നല്കാവുന്ന മികച്ച ഇന്‍ഫര്‍മേഷന്‍ സൈററാണ് ഇത് എന്ന് നിസംശയം പറയാം.
http://wonderopolis.org

Comments

comments