വണ്ടര്‍ഫുള്‍ ജേര്‍ണി


baburaj - Keralacinema.com
ബാബുരാജ് നായകനാകുന്ന പുതിയ ചിത്രമാണ് വണ്ടര്‍ഫുള്‍ ജേര്‍ണി. നവാഗതനായ ദിലീപ് തോമസാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. സാള്‍ട്ട് എന്‍ പെപ്പറിന്‍റെ ഹാങ്ങോവറില്‍ ഹാസ്യവേഷങ്ങളിലും, നായക വേഷങ്ങളിലും കൈവെച്ചെങ്കിലും ചുരുക്കം ചിത്രങ്ങളില്‍ മാത്രമേ ബാബുരാജിന് വിജയം നേടാനായുള്ളു. നോട്ടി പ്രൊഫസര്‍ പോലുള്ള ചിത്രങ്ങള്‍ യാതൊരു ചലനവും സൃഷ്ടിക്കാതെ തീയേറ്റര്‍ വിട്ടവയില്‍ പെടും. വണ്ടര്‍ഫുള്‍ ജേര്‍ണിയില്‍ നായികയാകുന്നത് ക്രേസി ഗോപാലനിലെ നായിക രാധാ വര്‍മ്മയാണ്. സെന്തില്‍, ദേവന്‍, അനൂപ് ചന്ദ്രന്‍, സ്നേഹ കപൂര്‍, ദേവയാനി തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

Comments

comments