കംപ്യൂട്ടറില്‍ പ്രൈവസി സംരക്ഷിക്കാന്‍ വൈസ് ഫോള്‍ഡര്‍ ഹൈഡര്‍


കംപ്യൂട്ടറിലെ പ്രൈവസി സംബന്ധിച്ച് ഏറെ പോസ്റ്റുകള്‍ ഇവിടെ വന്നിട്ടുണ്ട്. എന്നാല്‍ അത് ഒരു പ്രാധാന്യമര്‍ഹിക്കുന്ന കാര്യമായതിനാല്‍ മികച്ച പുതിയതായി കണ്ടെത്തുന്ന ആപ്ലിക്കേഷനുകളെ വീണ്ടും ഇവിടെ പരിചയപ്പെടുത്തുകയാണ്. നിങ്ങളുടെ കംപ്യൂട്ടര്‍ മറ്റൊരാള്‍ ഉപയോഗിക്കുന്നുവെങ്കില്‍ അത് ഫയലുകളുടെ ദുരുപയോഗത്തിന് കാരണമായേക്കാം. സ്വകാര്യ ഫയലുകള്‍ മറ്റുള്ളവര്‍ ഉപയോഗിക്കുന്ന സിസ്റ്റത്തില്‍ സൂക്ഷിക്കുന്നത് ഉചിതമല്ലല്ലോ.
ഫയലുകള്‍ പ്രൈവറ്റായും മറ്റുള്ളവരില്‍ നിന്ന് മറച്ചും സൂക്ഷിക്കാന്‍ സഹായിക്കുന്ന ഒരു പ്രോഗ്രമാണ് Wise Folder Hider. കോപ്പി പ്രൊട്ടക്ട്, പാസ് വേഡ് പ്രൊട്ടക്ട് എന്നതിലുപരി ഹൈഡിങ്ങ് നടക്കും എന്നതാണ് ഇതിന്റെ മികവ്.
ആദ്യം ഈ പ്രോഗ്രാം ഡൗണ്‍ ലോഡ് ചെയ്യുക.
പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്ത് റണ്‍ ചെയ്യുമ്പോള്‍ ആദ്യം പാസ് വേഡ് നല്കി സെറ്റ് ചെയ്യുക.

ഈ പ്രോഗ്രാം ഉപയോഗിച്ച് ഹൈഡ് ചെയ്യാനുള്ള എളുപ്പവഴി എന്നത് മറയ്ക്കേണ്ടുന്ന ഫയലുകള്‍ ഡ്രാഗ് ചെയ്ത് വൈസ് ഫോള്‍ഡര്‍ വിന്‍ഡോയിലേക്കിടുക എന്നതാണ്. ഹൈഡ് ഫയല്‍, ഹൈഡ് ഫോള്‍ഡര്‍ എന്നിവയില്‍ ക്ലിക്ക് ചെയ്തും ഇത് മറയ്ക്കാം. ഫയലിന് മുകളില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ഹൈഡ് ഒപ്ഷന്‍ എടുക്കാനുമാകും.
വൈസ് ഫോള്‍ഡര്‍ വിന്‍ഡോയില്‍ ഫയലിന് മേല്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ ഫയലുകള്‍ അണ്‍ ഹൈഡ് ചെയ്യാനുമാകും.

യു.എസ്.ബി ഡ്രൈവുകളും ഇങ്ങനെ മറയ്ക്കാന്‍ പറ്റും. അതിന് ഡിവൈസ് കണക്ട് ചെയ്ത ശേഷം പ്രോഗ്രാമില്‍ കാണുന്ന ഹൈഡ് യു.എസ്.ബി ഡ്രൈവില്‍ ക്ലിക്ക് ചെയ്യുക.
തുറന്ന് വരുന്ന ഡയലോഗ് ബോക്സില്‍ യു.എസ്.ബി ഡ്രൈവിന്റെ കറക്ട് ഡ്രൈവ് സെലക്ട് ചെയ്ത് ഒകെ നല്കുക.
ഇത് ഇനി മറ്റ് ഫയലുകള്‍ ചെയ്തത് പോലെ കൈകാര്യം ചെയ്യാം.
http://wisecleaner.com/wisefolderhider.html

Comments

comments