പുതുമകളുമായി വിന്‍സിപ്


വിന്‍സിപ്പിനെകുറിച്ച് കേള്‍ക്കാത്ത വിന്‍ഡോസ് ഉപയോക്താക്കള്‍ കുറവായിരിക്കും. പെന്‍ഡ്രൈവ് പോലുള്ള ഡാറ്റ സ്റ്റോറേജ് ഡിവൈസുകള്‍ വ്യാപകമാവുന്നതിന് മുമ്പായിരുന്നു വിന്‍സിപ്പിന്‍റെ സുവര്‍ണ്ണകാലം. വലിയഫയലുകള്‍ സിപ്പ് ചെയ്യാനും, പ്രൊട്ടക്ട് ചെയ്യാനുമായി ഉപയോഗിച്ചിരുന്ന ഈ പ്രോഗ്രാം ഇന്നും പുതിയ വേര്‍ഷനുകളില്‍ ലഭ്യമാണ്. നിലവില്‍ പതിനേഴാണ് ഇതിന്റെ വേര്‍ഷന്‍.

വിന്‍സിപ്പിന്‍റെ പുതിയ വേര്‍ഷന്‍ ഏറെ പുതുമകളുമായാണ് വരുന്നത്. അതില്‍ പ്രധാനം ഡ്രോപ്പ് ബോക്സ്, ഗൂഗിള്‍ ഡ്രൈവ് പോലുള്ള ഓണ്‍ലൈന്‍ സ്റ്റോറേജുകളുമായുള്ള ഇന്റഗ്രേഷനാണ്. അതുപോലെ സിപ് ചെയ്ത ഫയലുകള് ലിങ്ക്ഡ് ഇന്‍, ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയില്‍ ഷെയര്‍ ചെയ്യാനുമാകും. ഫോട്ടോകള്‍ റീസൈസ് ചെയ്യുക, സിപ്പിങ്ങിന് മുമ്പായി പി.ഡി.എഫുകളില്‍ വാട്ടര്‍മാര്‍ക്ക് ചെയ്യുക, ഡോകുമെന്‍റുകള്‍ പി.ഡി.എഫ് ആയി കണ്‍വെര്‍ട്ട് ചെയ്യുക തുടങ്ങിയവയും ഇതില്‍ സാധ്യമാകും.

http://www.winzip.com/win/en/index.htm

Comments

comments