വിന്‍ഡോസ് 7 ല്‍ തമ്പ് നെയില്‍ വ്യു ഓണ്‍-ഓഫ് ചെയ്യാം


ഇമേജുകള്‍ ഉപയോഗിച്ച് വര്‍ക്ക് ചെയ്യുന്നത് കംപ്യൂട്ടര്‍ സംബന്ധമായ ജോലികളില്‍ സാധാരണമാണല്ലോ. ഫോട്ടോഷോപ്പ് പോലുള്ള സോഫ്റ്റ് വെയറുകളും മറ്റും ഉപയോഗിച്ച് വര്‍ക്ക് ചെയ്യുമ്പോള്‍ ഇമേജ് ഫയലുകളുടെ പ്രിവ്യു കിട്ടിയാന്‍ ചിത്രങ്ങള്‍ സെലക്ട് ചെയ്യുന്നത് എളുപ്പമാകും. വിന്‍ഡോസ് എക്സ്.പി യില്‍ ഡിഫോള്‍ട്ടായി തമ്പ് നെയില്‍ പ്രിവ്യു ഇല്ല, എന്നാല്‍ വിന്‍ഡോസ് 7 ല്‍ ഇത് ഓണുമാണ്.
ഇത് അബദ്ധവശാല്‍ മാറിപ്പോയാല്‍ പഴയപടി തമ്പ് നെയില്‍ പ്രിവ്യു കിട്ടാന്‍ കണ്‍ട്രോള്‍ പാനലില്‍ Appearence and personalization സെലക്ട് ചെയ്യുക.
അതില്‍ folder options ല്‍ ക്ലിക്ക് ചെയ്താല്‍ തുറന്ന് വരുന്ന ബോക്സില്‍ VIEW സെലക്ട് ചെയ്യുക.
Always show icons, never thumbnails എന്നത് അണ്‍ചെക്ക് ചെയ്യുക. തമ്പ് നെയില്‍ പ്രിവ്യു ഒഴിവാക്കാന്‍ ചെക്ക് ചെയ്യുക.

Comments

comments