വിന്‍ഡോസ് 7 സ്ലീപ്പിങ്ങ് രീതിയില്‍ മാറ്റം വരുത്താം


കംപ്യൂട്ടറില്‍ സ്ലീപ്പ് മോഡും, ഹൈബര്‍നേഷനും ഉണ്ടല്ലോ. സ്ലീപ്പ് മോഡില്‍ കംപ്യൂട്ടറിന്റെ പല ഭാഗങ്ങളും പ്രവര്‍ത്തനം നിര്‍ത്തുകയും, പവര്‍സേവ് ചെയ്യുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഹൈബര്‍നേഷനില്‍ സിസ്റ്റത്തിലെ ഡാറ്റകളെല്ലാം റാമില്‍ നിന്ന് ഹാര്‍ഡ് ഡിസ്കിലേക്ക് മാറ്റപ്പെടുന്നു. എന്നാല്‍ സ്ലീപ്പിങ്ങ് മോഡിലിരിക്കേ കംപ്യൂട്ടര്‍ ഓഫാക്കപ്പെട്ടാല്‍ സേവ് ചെയ്യാത്ത ഡാറ്റകളെല്ലാം നഷ്ടമാവും. ഇത് എങ്ങനെ ചേഞ്ച് ചെയ്യാം?
സ്റ്റാര്‍ട്ടില്‍ ക്ലിക്ക് റണ്‍ എടുത്ത് power എന്ന് ടൈപ്പ് ചെയ്ത് കണ്‍ട്രോള്‍ പാനലില്‍ Power Options നിന്ന് എടുക്കുക.

ഇനി ഇടത് വശത്ത് നിന്ന് Change when the computer sleeps ക്ലിക്ക് ചെയ്യുക
അടുത്ത് കിട്ടുന്ന പേജില്‍ ഡിസ്പ്ലേ ടേണ്‍ ഓഫ് ചെയ്യുന്നതിനുള്ള ടൈം സെറ്റിങ്ങ് കാണാം.
ലാപ്ടോപ്പില്‍ On battery” “Plugged in” എന്നിവയാകും.
എന്നാല്‍ ഹൈബര്‍നേഷന്‍ കാണില്ല,. ഇതിന് Change advanced power settings ല്‍ ക്ലിക്ക് ചെയ്യുക.

ഇനി വരുന്ന ബോക്സില്‍ Sleep സെക്ഷന്‍ എടുക്കുക.

ഇതില്‍ never സെലക്ട് ചെയ്താല്‍ പി.സി ഓണായിരുന്നുകൊള്ളും.
hybrid sleep എന്നൊരു സംവിധാനവും ഉണ്ട്. ഇതില്‍ ടൈം സെറ്റിങ്ങ്സില്ല. ഓണ്‍, ഓഫ് എന്നിവയേ ഉള്ളു.
ഇതില്‍ സിസ്റ്റം ഒരേ സമയം സ്ലീപ്പിലും, ഹൈബര്‍നേഷനിലും സെറ്റ് ചെയ്യപ്പെടും.

Comments

comments