പുതിയതായി ഇന്‍സ്റ്റാള്‍ ചെയ്ത പ്രോഗ്രാമുകള്‍ ഹൈലൈറ്റ് ചെയ്യുന്നത് തടയാം (വിന്‍ഡോസ് 7)


വിന്‍ഡോസ് 7 ല്‍ നമ്മള്‍ പുതുതായി ഒരു പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്താല്‍ അത് സ്റ്റാര്‍ട്ട് മെനുവില്‍ ഡിസ്പ്ലേ ചെയ്യും. ഇത് പുതിയ പ്രോഗ്രാം പെട്ടന്ന് എടുക്കാന്‍ സഹായിക്കുമെങ്കിലും പല പ്രോഗ്രാമുകള്‍ ഒരുമിച്ച് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ആ ഫീച്ചര്‍ കൊണ്ട് വലിയ പ്രയോജനം ഉണ്ടാകില്ല. അവയെല്ലാം ഹൈലൈറ്റ് ചെയ്ത് കാണിക്കുമല്ലോ.

ഈ ഫീച്ചര്‍ വേണമെങ്കില്‍ നിങ്ങള്‍ക്ക് ഡിസേബിള്‍ ചെയ്യാന്‍ സാധിക്കും. ഇതിന് ടാസ്ക്ബാറില്‍ ശൂന്യമായ സ്ഥലത്ത് റൈറ്റ് ക്ലിക്ക് ചെയ്ത് മെനുവില്‍ Properties എടുക്കുക.
Taskbar and Start Menu Properties ല്‍ സ്റ്റാര്‍ട്ട് മെനു ടാബ് എടുക്കുക.
അതില്‍ Customize ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

തുറന്ന് വരുന്ന വിന്‍ഡോയില്‍ താഴേക്ക് സ്ക്രോള്‍ ചെയ്ത് Highlight newly installed programs എടുക്കുക

ഇത് അണ്‍ചെക്ക് ചെയ്ത് ഒകെ ക്ലിക്ക് Apply ചെയ്ത് നല്കുക.

Comments

comments