വിന്‍ഡോസ് എക്സ്.പിക്ക് പിന്നാലെ 7 നും വിരാമം !


windows 7 - Compuhow.com

വിന്‍ഡോസ് എക്സ്.പി ക്കുള്ള പിന്തുണ മൈക്രോസോഫ്റ്റ് ഏപ്രില്‍ മാസത്തോടെ അവസാനിപ്പിക്കുന്നതോടെ ഒരു വിന്‍ഡോസ് വേര്‍ഷന് കൂടി തിരശീല വീഴുകയാണ്. എന്നാല്‍ എക്സ്.പിക്ക് ലഭിച്ച ആയുസ് വിന്‍ഡോസ് 7 ലഭിക്കില്ല എന്നാണ് പുതിയ വിവരം. വിന്‍ഡോസ് 7 നുള്ള പിന്തുണയും മൈക്രോസോഫ്റ്റ് പിന്‍വലിക്കാനൊരുങ്ങുന്നുവെന്നാണ് വാര്‍ത്തകള്‍. ഈ വര്‍ഷം ഒക്ടോബറോടെ വിന്‍ഡോസ് 7 വില്പന അവസാനിപ്പിക്കും.

വിന്‍ഡോസ് 8.1 രംഗത്ത് വരുന്ന ഈ സമയത്ത് വിന്‍ഡോസ് സേവനങ്ങളെല്ലാം കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. അതായത് മൊബൈല്‍, കംപ്യൂട്ടര്‍, എക്സ് ബോക്സ് എന്നിവയെല്ലാം ഒരു ക്ലൗഡ് ബേസ്ഡ് കമ്യൂണിറ്റിയിലേക്ക് കൊണ്ടുവരുക. അപ്ഡേറ്റഡായി ഒ.എസ് പരിപാലിക്കുന്നവര്‍ ഇതോടെ വിന്‍ഡോസ് 8 ലേക്കോ 8.1 ലേക്കോ മാറേണ്ടി വരും. 2015 തുടങ്ങുന്നതോടെ വിന്‍ഡോസ് 7 ന് മേലുള്ള അപ്ഡേഷന്‍ കമ്പനി നിര്‍ത്തിയേക്കും.

അതിനിടെ വിന്‍ഡോസ് 8.1 ന്‍റെ ഒരു ലൈറ്റ് വേര്‍ഷന്‍ സൗജന്യമായി നല്കാന്‍ മൈക്രോസോഫ്റ്റ് പദ്ധതിയിട്ടിട്ടുണ്ടെന്ന് വാര്‍ത്തകളുണ്ട്.വിന്‍ഡോസ് 7 ല്‍ തുടരുന്നവര്‍ക്ക് ക്രമേണ പുതിയ വേര്‍ഷനിലേക്ക് അപ്ഡേഷന്‍ ലഭ്യമാക്കിയേക്കും.

Comments

comments