ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ വിന്‍ഡോസ് അപ്ഡേറ്റ് ചെയ്യാം


വിന്‍ഡോസ് അപ് ഡേറ്റുകള്‍ ചെയ്യാന്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ വേണം.എന്നാല്‍ ബാന്‍ഡ് വിഡ്ത് കുറവ്, ഇന്റര്‍നെറ്റ് കണ്ക്ഷനില്ലായ്ക എന്നിവ പ്രശ്നങ്ങളാണെങ്കില്‍ ഓഫ് ലൈനായി വിന്‍ഡോസ് അപ്‍ഡേറ്റ് നടത്താം. ഇതിനുപയോഗിക്കുന്ന ഒരു ആപ്ലിക്കേഷനാണ് WSUS Offline Update.
ഫ്രീയായി ലഭിക്കുന്ന ഒരു പ്രോഗ്രാം ആണിത്. ക്ലയന്റ്, സെര്വര്‍ ബേസ്ഡ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഇത് ഉപയോഗിക്കാം. ഇത് റണ്‍ ചെയ്യുമ്പോള്‍ നിറയെ ചെക്ക് ബോക്സുകളുള്ള ഒരു പേജ് വരും. ഓപ്പറേറ്റിംഗ് സിസ്റ്റം, ഭാഷ എന്നിവ സെലക്ട് ചെയ്ത് വിന്‍ഡോസ് അപ്ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഓഫിസ് പാക്കേജിന്റെ അപ്ഡേഷനുകളും ഇങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം.

വിന്‍ഡോസ് സെക്യൂരിറ്റി എസന്‍ഷ്യല്‍സ്, .നെറ്റ് ഫ്രെയിംവര്‍ക്ക് തുടങ്ങിയവയുടെ അപ്ഡേറ്റുകളും ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
ഇവ ഒരു ഫ്ലാഷ് ഡ്രൈവിലേക്കോ, ഐ.എസ്.ഒ ഇമേജായോ സേവ് ചെയ്ത് ഇന്റര്‍നെറ്റ് കണക്ഷനില്ലാത്ത കംപ്യൂട്ടറില്‍ ഉപയോഗിക്കാം.

Download

Comments

comments