വിന്‍ഡോസ് ഡ്രൈവറുകള്‍ അപ്ഡേറ്റ് ചെയ്യാം


കംപ്യൂട്ടറിലെ ഡ്രൈവറുകള്‍ കാലികമായി അപ്ഡേറ്റ് ചെയ്യുന്നത് അവയുടെ പെര്‍ഫോമന്‍സ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. കംപ്യൂട്ടറിലെ ഒരു വിധം പ്രശ്നങ്ങള്‍ കുറയ്ക്കാനും ഡ്രൈവറുകള്‍ അപ് ഡേറ്റ് ചെയ്യുന്നത് വഴി സാധിക്കും.
കംപ്യൂട്ടറില്‍ ഏറെ ഡ്രൈവറുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാല്‍ അവയില്‍ പലതും തേര്‍ഡ്പാര്‍ട്ടി പ്രോഗ്രാമുകളാണ്. ഇവ വിന്‍ഡോസ് അപ്ഡേറ്റിനൊപ്പം നവീകരിക്കപ്പെടുകയില്ല. ഇത്തരം സാഹചര്യത്തില്‍ നിങ്ങളുടെ കംപ്യൂട്ടറിലെ ഡ്രൈവറുകള്‍ ഓട്ടോമാറ്റിക്കായി അപ് ഡേറ്റ് ചെയ്യാന്‍ സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് DriverEasy.

വളരെ എളുപ്പത്തില്‍ ഇതുപയോഗിച്ച് ഡ്രൈവര്‍ അപ്ഡേഷന്‍ നടത്താം. ഇത് റണ്‍‌ ചെയ്ത് scan now ബട്ടണില്‍ ക്ലിക്ക് ചെയ്യുക. കംപ്യൂട്ടറില്‍ ഉപയോഗിക്കുന്ന ഡ്രൈവറുകളുടെ എണ്ണവും ഔട്ട്ഡേറ്റഡും, മിസ്സിങ്ങുമായവയുടെ വിവരവും ഡിസ്പ്ലേ ചെയ്യും. ഡൗണ്‍ലോഡ് ഓള്‍ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ എല്ലാ ഡ്രൈവര്‍ അപ്ഡേറ്റുകളും ഡൗണ്‍ലോഡ് ചെയ്യപ്പെടും. ഡ്രൈവറുകള്‍ ബാക്കപ്പ് ചെയ്യുക, ചില ഡ്രൈവറുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, അപ് ഡേറ്റ് ചെയ്യപ്പെട്ടവ റീസ്റ്റോര്‍ ചെയ്യുക എന്നീ പ്രവൃത്തികളും ഈ ടൂളുപയോഗിച്ച് ചെയ്യാം.
ഓഫ് ലൈനായി സ്കാന്‍ ചെയ്യാനും ഇതുപയോഗിച്ച് സാധിക്കും.

Visit Site

Comments

comments