വിന്‍ഡോസ് ട്വീക്ക് സോഫ്റ്റ് വെയര്‍


പല വിന്‍ഡോസ് 7 രജിസ്ട്രി സെറ്റിങ്ങ്സും നിങ്ങള്‍ കാണാറുണ്ടാവും. പലതും ഈ പംക്തിയില്‍ തന്നെ എഴുതിയിട്ടുണ്ട്. ഇത്തരം ട്വീക്കുകള്‍ വഴി പല ഉപകാരപ്രദമായ മാറ്റങ്ങളും വിന്‍ഡോസ് 7 ല്‍ വരുത്താം. ഇത്തരം രജിസ്ട്രി മാറ്റങ്ങള്‍ വരുത്താന്‍ അറിയാത്തവരെ സഹായിക്കാനും, എളുപ്പത്തില്‍ രജിസ്ടി ചേഞ്ച് പ്രവര്‍ത്തികള്‍ ചെയ്യാനും സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് Sunrise Seven.
ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ വരുന്ന ആദ്യ വിന്‍ഡോയില്‍ അനേകം ചെക്ക് ബോക്സുകള്‍ കാണാന്‍ സാധിക്കും. ഇടത് വശത്തെ പാനലില്‍ കാറ്റഗറികള്‍ കാണാം. പലതും ചെക്ക് ബോക്സ് ടിക്ക് ചെയ്യുന്നത് വഴി എനേബിള്‍ ചെയ്യാനും ഡിസേബിള്‍ ചെയ്യാനും സാധിക്കും.

ഇതില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് ഒരു സിസ്റ്റം റീസ്റ്റോര്‍ പോയിന്റ് ക്രിയേറ്റ് ചെയ്യാന്‍ മറക്കരുത്. സ്റ്റാര്‍ട്ട് മെനുവിന്റെ വീതിമുതല്‍ ടാസ്ക് ബാര്‍ കളര്‍ വരെ ഇതുപയോഗിച്ച് മാറ്റാം. നിങ്ങളുടെ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പേഴ്സണല്‍ ലുക്ക് നല്കാം. പക്ഷേ ചെയ്യുമ്പോള്‍ നല്ലതുപോലെ ശ്രദ്ധവെയ്ക്കണമെന്ന് മാത്രം.

Download

Comments

comments