വിന്‍ഡോസ് 8 സ്റ്റാര്‍ട്ട് സ്ക്രീന്‍ കസ്റ്റമൈസ് ചെയ്യാം


വിന്‍ഡോസ് 8 ന്‍റെ സ്റ്റാര്‍‌ട്ട് സ്ക്രീന്‍ കസ്റ്റമൈസ് ചെയ്താല്‍ നിങ്ങള്‍ക്ക് താല്പര്യമുള്ള സൈറ്റുകളോ, പ്രോഗ്രാമുകളോ ടൈലുകളില്‍ ഉള്‍പ്പെടുത്താനാവും. അതുപോലെ കളര്‍ സ്കീം മൊത്തമായി മാറ്റാനുമാകും. എന്നാല്‍ വിന്‍ഡോസില്‍‌ ബില്‍റ്റ് ഇന്നായി ഇതിന് ഒപ്ഷനില്ല. നിങ്ങളുടെ ചിത്രം വേണമെങ്കില്‍ ടൈലായി സെറ്റ് ചെയ്യാന്‍ വരെ സാധിക്കുന്ന OblyTile എന്ന ചെറു പ്രോഗ്രാമുപയോഗിച്ച് സ്റ്റാര്‍ട്ട് സ്ക്രീന്‍‌ മാറ്റം വരുത്താം.

http://forum.xda-developers.com/showthread.php?t=1899865

എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണിത്. ഇത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല.
ഇത് റണ്‍ ചെയ്ത് Tile Name എന്നിടത്ത് ടൈലിന്‍റെ പേര് നല്കാം. Program Path ല്‍ ഒരു പ്രോഗ്രാമിന്‍റെ exe ഫയലോ, ഒരു ഫോള്‍ഡര്‍ തുടങ്ങിയവ നല്കാം.
Program Arguments ല്‍ വേണമെങ്കില്‍ കമാന്‍ഡ് ലൈനുകള്‍ നല്കാം
Tile Image എന്നിടത്ത് 120×120 പിക്സല്‍ ചിത്രം നല്കാം.
Tile Background Color എന്നിടത്ത് ടൈലിന്‍റെ ബാക്ക് ഗ്രൗണ്ടില്‍ വരേണ്ടുന്ന കളറും സെലക്ട് ചെയ്യാം.
ഇങ്ങനെ ചേര്‍ത്ത ടൈലുകള്‍ നീക്കം ചെയ്യാന്‍ അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Unpin എന്നിടത്ത് ക്ലിക്ക് ചെയ്താല്‍ മതി.

Comments

comments