വിന്‍ഡോസില്‍ സ്പെല്‍ചെക്ക് എല്ലാ ടെക്സ്റ്റ് എഡിറ്റിങ്ങ് പ്രോഗ്രാമുകളിലും


വിന്‍ഡോസിലെ മിക്ക പ്രോഗ്രാമുകളിലും സ്പെല്‍ ചെക്ക് സംവിധാനം ഉണ്ട്. പ്രത്യേകിച്ച് ടെക്സ്റ്റ് എഡിറ്റിങ്ങ് പ്രോഗ്രാമുകളില്‍. എന്നാല്‍ വേര്‍ഡ് പാഡ്, നോട്ട് പാഡ് പോലുള്ള പ്രോഗ്രാമുകളില്‍ സ്പെല്‍ ചെക്ക് ഇല്ല. ഇങ്ങനെ സ്പെല്‍ ചെക്കിങ്ങ് സൗകര്യം ഇല്ലാത്ത പ്രോഗ്രാമുകളി്ല്‍ ഈ സൗകര്യം ലഭ്യമാക്കുന്നതിനുപയോഗിക്കാവുന്ന ഒരു ടൂളാണ് tinySpell . ഈ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ സിസ്റ്റം ട്രോയില്‍ ഇതിന്‍റെ ഐക്കണ്‍ പ്രത്യക്ഷപ്പെടും. ഇതില്‍ ക്ലിക്ക് ചെയ്ത് ആക്ടിവേറ്റ് ചെയ്യാം.

ഒപ്ഷന്‍സില്‍ Spelling tip ല്‍ ലാര്‍ജ്, ബോള്‍ഡ് എന്നിവ സെലക്ട് ചെയ്താല്‍ തെറ്റായവ എളുപ്പം കണ്ടെത്താന്‍ സാധിക്കും. അതുപോലെ തെറ്റായി ടൈപ്പ് ചെയ്യുമ്പോള്‍ ബീപ് ശബ്ദം ഉണ്ടാകുന്നത് വേണമെങ്കില്‍ ഒഴിവാക്കാം. ചില പ്രത്യേക വാക്കുകള്‍, വേണമെങ്കില്‍ ഡിക്ഷണറിയിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്യാം. നിങ്ങള്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഒരു സ്പെല്ലിങ്ങ് മിസ്റ്റേക്ക് കറക്ഷന്‍ കാണിക്കുന്നത് അവഗണിച്ചാല്‍ പിന്നീട് കറക്ഷനുകള്‍ കാണിക്കില്ല എന്നത് ശ്രദ്ധിക്കുക.

http://tinyspell.numerit.com/#download

Comments

comments