വിന്‍ഡോസ് Movie Moments


ട്വിറ്റര്‍ വൈന്‍ എന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കിയപ്പോള്‍ യുട്യൂബ് കണ്ട് ശീലിച്ച നെറ്റിസണ്‍സ് ഇത് കൊണ്ടെന്ത് ഗുണം എന്ന് ചോദിച്ചു. ഒരു മിനുട്ടിലൊതുങ്ങുന്ന ഒരു വീഡിയോക്ക് എന്ത് അനുഭവം സൃഷ്ടിക്കാനാകുമെന്ന് സ്വഭാവികമായും ചിന്തിച്ചു പോകും. പക്ഷേ എന്താണ് വിജയിക്കുക എന്ന് മുന്‍വിധിയെഴുതാന്‍ കഴിയാത്ത ഇന്‍റര്‍നെറ്റ് ലോകത്ത് വൈന്‍ ഒരു വിജയം തന്നെയായിരുന്നു. അറുപത് സെക്കന്‍ഡിലൊതുങ്ങുന്ന കുഞ്ഞന്‍ വീഡിയോകള്‍ ഇന്ന് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

Windows movie moments - Compuhow.com

ഇന്‍സ്റ്റാഗ്രാം വീഡിയോകളും ഇത്തരത്തില്‍ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ വിന്‍ഡോസ് 8 വേര്‍ഷനില്‍ ഇവ ആപ്ലിക്കേഷനായി പ്രതീക്ഷിക്കപ്പെടുക സ്വഭാവികമാണ്. ഇവിടേക്കാണ് Movie Moments എന്ന ആപ്ലിക്കേഷന്‍ കടന്ന് വരുന്നത്.

ആകര്‍ഷകമായ ഇന്‍റര്‍ഫേസാണ് ഈ പ്രോഗ്രാമിന്‍റേത്.Take a video ലോ, ‘Pick a video ലോ ക്ലിക്ക് ചെയ്ത് ഇതിലേക്ക് വീഡിയോ എടുക്കാം.
ഇങ്ങനെ വീ‍ഡിയോ ആഡ് ചെയ്താല്‍ എഡിറ്റിങ്ങ് ഒപ്ഷനുകള്‍ ലഭ്യമാകും. വീഡിയോക്ക് 60 സെക്കന്‍ഡിലധികം നീളമുണ്ടെങ്കില്‍ അത് ഇവിടെ വച്ച് ക്രോപ്പ് ചെയ്യാനാകും. വീഡിയോയിലേക്ക് ആകര്‍ഷകമായ കാപ്ഷനുകളും ചേര്‍ക്കാന്‍ സാധിക്കും.

modern, light, chroma, halftone, meme, formal തുടങ്ങിയ ഒപ്ഷനുകള്‍ ഇവിടെ ലഭിക്കും. തൃപ്തികരമായി എഡിറ്റ് ചെയ്ത് കഴിഞ്ഞാല്‍ സേവ് ചെയ്യാം. തുടര്‍ന്ന് പഴയ സ്റ്റേജിലേക്ക് പോവുകയും അവിടെ ഓഡിയോ ഫയല്‍ വീഡിയോയുമായി കൂട്ടിയിണക്കാനുമാകും. ഇവ ചെയ്ത ശേഷം പ്രിവ്യു കാണാം. തുടര്‍ന്ന് ബില്‍റ്റ് ഇന്‍ ഷെയര്‍ ബട്ടണുപയോഗിച്ച് വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്യാം.

Comments

comments