വിന്‍ഡോസ് മീഡിയ സെന്‍ററില്‍ നിന്ന് ഫേസ് ബുക്ക്ചിത്രങ്ങള്‍ കാണാം


വിന്‍ഡോസ് മീഡിയ സെന്‍റര്‍ പല കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം. സ്ലൈഡ് ഷോ നിര്‍മ്മിക്കുക, സിനിമ കാണുക തുടങ്ങി വിവിധ കാര്യങ്ങള്‍.
Photato എന്ന ചെറുടൂളുപയോഗിച്ച് നിങ്ങള്‍ക്ക് മീഡിയ സെന്‍ററില്‍ നിന്ന് കൊണ്ട് നിങ്ങളുടെ ഫേസ് ബുക്ക് അക്കൗണ്ടിലെ ചിത്രങ്ങള്‍ കാണാം.ഇതിന് ബ്രൗസറുകളൊന്നും ആവശ്യമില്ല.


ഇതിനായി ആദ്യം Photato beta ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
വിന്‍ഡോസ് മീഡിയ സെന്‍റര്‍ തുറന്ന് Extras > extras library എടുക്കുക.
ലിസ്റ്റില്‍ നിന്ന് Photato എടുക്കുക.


ഇനി നിങ്ങള്‍ക്ക് Photato ല്‍ ഫേസ് ബുക്കിലേക്ക് ലോഗിന്‍ ചെയ്യാം.
ഇനി നിങ്ങളുടെ അക്കൗണ്ടിലെ ഫോട്ടോകള്‍ താനെ സിംക്രൊണൈസ് ചെയ്യും.

സിംക്രൊണൈസിങ്ങ് പൂര്‍ത്തിയായാല്‍ സ്റ്റാര്‍ട്ടിങ്ങ് പേജില്‍ ഫേസ് ബുക്ക് ചിത്രങ്ങള്‍ സെലക്ട് ചെയ്യാം.
ഫുള്‍സ്ക്രീന്‍, സ്ലൈഡ് ഷോയായി ഇത് കാണാന്‍ സാധിക്കും.

Visit For Download

Comments

comments