വിന്‍ഡോസ് 8 ഫിംഗര്‍ പെയിന്‍റ്


കംപ്യൂട്ടര്‍ പ്രേമികള്‍ ഏറെ നാള്‍ കാത്തിരുന്ന വിന്‍ഡോസ് 8 ഒടുവില്‍ പുറത്തിറങ്ങി. സമീപ കാലത്ത് വാങ്ങിയ കംപ്യൂട്ടറുകളിലെ വിന്‍ഡോസ് 7 ചെറിയൊരു തുകക്ക് 8 ലേക്ക് അപ്ഡേറ്റ് ചെയ്യാനുള്ള അവസരമുണ്ട്. ഏറെ പുതുമകളും, പുതിയ പ്രോഗ്രാമുകളുമായാണ് വിന്‍ഡോസ് 8 ന്റെ വരവ്. കൂടുതലും ടച്ച് എനേബിള്‍ഡ് കംപ്യൂട്ടറുകളെ ലക്ഷ്യം വെച്ചാണെന്ന് മാത്രം. ടച്ച് സ്ക്രീന്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതുമയാര്‍ന്ന അനുഭവമാകും വിന്‍ഡോസ് 8 നല്കുക.
വിന്‍ഡോസിന്‍റെ ആദ്യകാലം മുതലേ കൂടെയയുള്ള ഒരു പ്രോഗ്രാമാണ് പെയിന്‍റ്. പല നവീകരണങ്ങളും വരുത്തി അത് വിന്‍ഡോസ് 7 ലും ഉണ്ട്. ഏറ്റവും സിംപിളായ ഒരു ഇമേജ് എഡിറ്റര്‍ എന്ന് വേണമെങ്കില്‍ പെയിന്‍റിനെ പറയാം. വിന്‍ഡോസ് 8 ല്‍ അവതരിപ്പിക്കുന്ന പുതിയ പെയിന്റ് ആപ്ലിക്കേഷനാണ് ഫിംഗര്‍ പെയിന്‍റ്.

കുട്ടികള്‍ക്ക്, പ്രത്യേകിച്ച് ചെറിയ കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന രസകരമായ ഒരു പ്രോഗ്രാമാണിത്. ടച്ച് എനേബിള്‍ഡ് ഡിവൈസില്‍ വിരലുപയോഗിച്ച് ഇതില്‍ ചിത്രങ്ങള്‍ വരയ്ക്കാം. മൗസില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ കളര്‍, ബ്രഷ്, പുതിയ പേജ് ഇവയ്ക്കുള്ള ഒപ്ഷന്‍സ് ലഭിക്കും.
മൗസുപയോഗിക്കാന്‍ മാത്രം പ്രായമാകാത്ത കുട്ടികളെ കംപ്യൂട്ടറുമായി അടുപ്പിക്കാനും, നേരം പോക്കാനും ഇത് നല്ലൊരു ആപ്ലിക്കേഷനാണ്.

Download

Comments

comments