വിന്‍ഡോസ് 8 ടെസ്റ്റ് ചെയ്യാം



കംപ്യൂട്ടര്‍ പ്രേമികളെ സന്തോഷിപ്പിക്കുന്ന സംഭവമാണല്ലോ വിന്‍ഡോസ് 8 ന്‍റെ വരവ്. നവീകരിച്ച വിന്‍ഡോസ് എങ്ങനെയുണ്ടെന്ന് അറിയാന്‍ പലര്‍ക്കും ആകാംഷ കാണും. കുറെ കാലം മുമ്പ് വിന്‍ഡോസ് 8 ഒരു പരീക്ഷണ പതിപ്പ് ഫ്രീ ഡൗണ്‍ലോഡിങ്ങിന് ലഭ്യമാക്കിയിരുന്നു. എന്നാല്‍ പുതിയ വിന്‍ഡോസ് 8 ടെസ്റ്റ് ചെയ്ത് നോക്കണമെന്നുള്ളവര്‍ക്ക് ഇപ്പോള്‍ 90 ദിവസത്തെ ഫ്രീ ട്രയല്‍ നടത്താം.
വിന്‍ഡോസ് എക്സ്.പി, വിസ്റ്റ, വിന്‍ഡോസ് 7 എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് വിന്‍ഡോസ് 8 ലേക്ക് അപ്ഡേഷന്‍ നടത്താനുള്ള അവസരം ഇപ്പോള്‍ ലഭിക്കും. ഇന്ത്യയില്‍ ഇതിന് 1999 രൂപ ചെലവ് വരും. പുതിയതായി ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഫുള്‍ വേര്‍ഷന് 12000 ത്തോളമാണ് വില. അപ് ഡേറ്റ് ചെയ്യാന്‍ താല്പര്യപ്പെടുന്നവര്‍ക്ക് windows.com സൈറ്റില്‍ പോയി ഇത് നടത്താം.
ടെസ്റ്റ് ചെയ്ത് നോക്കാന്‍ താല്പര്യമുള്ളവര്‍ msdn.microsoft.com എന്ന സൈറ്റില്‍ പോവുക. പേജിന് താഴെയായി 90 ഡെയ്സ് ട്രയല്‍ എഡിഷന്‍ എന്ന് കാണാം. ഇത് ഡെവലപ്പേഴ്സിന് ഇവാല്യുവേഷനായി നല്കുന്നതാണെങ്കിലും യുസേഴ്സിനും ഡൗണ്‍ലോഡ് ചെയ്യാം.
90 ദിവസം കഴിഞ്ഞാല്‍ കാലാവധി തീരുന്നതിനാല്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഡ്യുവല്‍ ബൂട്ട് സംവിധാനത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. ഈ ഇവാല്യുവേഷന്‍ കോപ്പിയില്‍ നിന്ന് അപ്ഗ്രേഡിങ്ങ് സാധ്യമല്ല. അതല്ലെങ്കില്‍ ഒരു വിര്‍ച്വല്‍ മെഷീന്‍ സെറ്റപ്പ് ചെയ്യുക.

Comments

comments