വിന്‍ഡോസ് 8 – സ്റ്റാര്‍ട്ട് സ്ക്രീനിലെ റോകളുടെ എണ്ണം കസ്റ്റമൈസ് ചെയ്യാം


സ്ക്രീന്‍ റെസലൂഷന് അനുസരിച്ച് വിന്‍ഡോസ് 8 ല്‍ റോ ടൈലുകളുടെ എണ്ണം നിശ്ചയിക്കപ്പെടും. ഇത് രജിസ്ട്രി ഹാക്ക് വഴി 1 മുതല്‍ 5 വരെയാക്കാന്‍ സാധിക്കും. രജിസ്ട്രി സെറ്റിങ്ങുകള്‍ മാറ്റി പരിചയമുണ്ടെങ്കില്‍ മാത്രം ഇതിന് തുനിഞ്ഞാല്‍ മതി. അഥവാ തെറ്റിപ്പോയാല്‍ സിസ്റ്റം തകരാറാവുമെന്ന് പ്രത്യേകം ഓര്‍മ്മിക്കുക.
ആദ്യം സ്റ്റാര്‍ട്ട് സ്ക്രീനില്‍ regedit എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.
രജിസ്ട്രി വിന്‍ഡോ തുറന്ന് വരുന്നതില്‍ താഴെ കാണുന്ന ഫോള്‍ഡര്‍ കാണുക.
HKEY_CURRENT_USER / Software / Microsoft / Windows / CurrentVersion / ImmersiveShell / Grid

Grid ല്‍ പുതിയ ഒരു DWORD നിര്‍മ്മിക്കുക.

പുതുതായി ആഡ് ചെയ്ത ഡിവേര്‍ഡിന് Layout_MaximumRowCount എന്ന് പേര് നല്കുക. ഇതില്‍ സ്പെല്ലിംഗ് തകരാറുകള്‍ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ഇനി DWORD ല്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് 2 നും 5 നും ഇടയിലുള്ള സംഖ്യ നല്കാം. തുടര്‍ന്ന് ok നല്കുക.
തുടര്‍ന്ന് രജിസ്ട്രി എഡിറ്റര്‍ ക്ലോസ് ചെയ്ത് ലോഗൗട്ട് ചെയ്യുക. വിണ്ടും ലോഗിന്‍ ചെയ്യുമ്പോള്‍‌ മാറ്റം വന്നതായി കാണാം.

Comments

comments