വിന്‍ഡോസ് 7 സ്റ്റാര്‍ട്ട് ഓര്‍ബ് മാറ്റാം


വിന്‍ഡോസ് സെവനിലെ സ്റ്റാര്‍ട്ട് ഓര്‍ബ് വേണമെഭങ്കില്‍ മാറ്റം വരുത്തി പകരം മറ്റ് ചിലത് ചേര്‍ക്കാവുന്നതാണ്. ഇത് ചെയ്തുനോക്കുന്നതിന് മുമ്പ് ഒരു റീസ്റ്റോര്‍ പോയിന്‍റ് ക്രിയേറ്റ് ചെയ്യുക. ഡെവലപ്പര്‍‍ തന്നെ റെക്കമന്‍ഡ് ചെയ്യുന്നതായതിനാല്‍ അത് ചെയ്യുന്നത് കംപ്യൂട്ടര്‍ പ്രശ്നത്തിലാവാതെ സഹായിക്കും.

ഇത് ചെയ്യുന്നതിന് ചെറിയ ഒരു പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്യണം. ഇത് എക്സ്ട്രാക്ട് ചെയ്യുന്നത് അതേ ഫോള്‍ഡറില്‍ തന്നെ വേണം. ഈ ബട്ടണ്‍ ചേഞ്ച് പ്രോഗ്രാമില്‍ പത്ത് വ്യത്യസ്ഥങ്ങളായ ഓര്‍ബുകളുണ്ട്. അഡ്മിനിസ്ട്രേറ്റര്‍ ആയി ഇത് റണ്‍ ചെയ്യുക. ഇത് റണ്‍ ചെയ്യാന്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Run as administrator ക്ലിക്ക് ചെയ്യുക.
വിന്‍ഡോയില്‍ ഇടത് വശത്ത് സെലക്ട് ചെയ്തതിന്‍റെ പ്രിവ്യു കാണാം. ഇത് മാറ്റാന്‍ വലത് വശത്തെ സ്റ്റാര്‍ട്ട് ഓര്‍ബില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങള്‍ ഒന്ന് സെലക്ട് ചെയ്യുമ്പോള്‍ പ്രോഗ്രാം വിന്‍ഡോയില്‍ അത് റിഫ്ലക്ട് ചെയ്യുകയും explorer.exe റീസ്റ്റാര്‍ട്ടാവുകയും ചെയ്യും. പുതിയ സ്റ്റാര്‍ട്ട് ഓര്‍ബ് അപ്പോള്‍ കാണാനാവും.

Download

Comments

comments