വിന്‍ഡോസ് 7 ന് ചില ഡൗണ്‍ലോഡ് മാനേജേഴ്‌സ്


മിക്കവരും ഇന്റര്‍നെറ്റില്‍ നിന്ന് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഡൗണ്‍ലോഡ് മാനേജര്‍ ഉപയോഗിക്കുന്നവരാണ്. ഡൗണ്‍ലോഡിങ്ങ് പോസ്, റെസ്യൂമെ എന്നിവ ചെയ്യാനുള്ള സൗകര്യവും, ഫാസ്റ്റായ ഡൗണ്‍ലോഡിങ്ങുമാണല്ലോ ഇവ ഉപയോഗിക്കുന്നതിന്റെ ലക്ഷ്യം.
ഏതാനും ഡൗണ്‍ലോഡ് മാനേജേഴ്‌സ് പരിചയപ്പെടാം.
1. Free Download Manager (32 bit & 64 bit)
സൗജന്യമായി ലഭ്യമാക്കുന്ന ഒന്നാണിത്. ഏറ്റവും പോപ്പുലറായ ഒരു ഡൗണ്‍ലോഡ് മാനേജര്‍ എന്നും പറയാം. ഒരു മികച്ച ഡൗണ്‍ലോഡ് മാനേജര്‍ക്ക് വേണ്ട എല്ലാ ഒപ്ഷന്‍സും ഇതിലുണ്ട്.
HTTp , Bit torrent സപ്പോര്‍ട്ട്, ഫ്രീവെയര്‍, ആക്‌സിലറേറ്റ് ഡൗണ്‍ലോഡ്, ബ്രോക്കണ്‍ ഡൗണ്‍ലോഡ് റെസ്യമെ ചെയ്യാം എന്നിവ ഇതിന്റെ മേന്മകളാണ്.

2. Internet Download Manager
ഇതും മികച്ച ഇന്റര്‍ഫേസോടു കൂടിയ ഒന്നാണ്. മികച്ച സ്പീഡ് ഇതിനുണ്ട്.ഡൈനാമിക് ഫയല്‍ സെഗ്മന്റേഷന്‍, സേഫ് മള്‍ട്ടിപാര്‍ട്ട് ഡൗണ്‍ലോഡിങ്ങ് ടെക്‌നോളജി എന്നിവ ഉപയോഗിക്കുന്നു. കുറഞ്ഞ റാം ഉപയോഗം ഇതിന്റെ മികവായി പറയാം.

3. Download Accelator Plus
സ്പീഡ് ബിറ്റില്‍ നിന്നുള്ള ഉത്പന്നമാണ് ഇത്. വിന്‍ഡോസ്, മാക് എന്നിവക്ക് ഉപയോഗിക്കാം. മള്‍ട്ടി ലാംഗ്വേജ് സപ്പോര്‍ട്ട്, ഫ്രീ,പ്രീമിയം വേര്‍ഷനുകള്‍, പുതിയ ബ്രൗസര്‍ അപ്‌ഡേറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നു എന്നിവ പ്രത്യേകതകളായി പറയാം.

Comments

comments