സ്പെഷ്യല്‍ കാരക്ടറുകള്‍ ടൈപ്പ് ചെയ്യാന്‍ WinCompose


പലപ്പോഴും സ്പെഷ്യല്‍ കാരക്ടറുകള്‍ ടൈപ്പ് ചെയ്യേണ്ടി വരാറുണ്ടാവും. പ്രത്യേകിച്ച് സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഇത്തരം കാരക്ടറുകള്‍ കമന്റിടാനും മറ്റും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവ കണ്ടെത്തി ടൈപ്പ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള പരിപാടിയല്ല. നിങ്ങള്‍ക്ക് പതിവായി ഇത്തരം കാരക്ടറുകള്‍ ആവശ്യമായി വരാറുണ്ടെങ്കില്‍ ഉപയോഗിക്കാവുന്ന ഒരു ടൂളാണ് WinCompose.
WinCompose - Compuhow.com
വളരെ ലളിതമായ പ്രവര്‍ത്തനമാണ് ഇതിന്‍റേത്. ഒരു ഹോട്ട് കീയും മറ്റൊരു കീയും അമര്‍ത്തി ഇത്തരം അക്ഷരങ്ങളുണ്ടാക്കാം. പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ സിസ്റ്റം ട്രേയില്‍ പ്രത്യക്ഷപ്പെടും. അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Compose Key എടുക്കുക.

List of sequences വിന്‍ഡോയില്‍ എല്ലാ കീ കോമ്പിനേഷനുകളും കാണാനാവും. ഇതില്‍ തന്നെ സെര്‍ച്ച് സംവിധാനവുമുണ്ട്.
സ്പെഷല്‍ കാരക്ടര്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ Alt കീ അടിച്ച് കംപോസ് സീക്വന്‍ തുറക്കാം. ഇതോടെ സിസ്റ്റം ട്രേ ഐക്കണ്‍ പച്ചനിറമാകും.
നിങ്ങള്‍ പതിവായി ഉപയോഗിക്കുന്ന കാരക്ടറുകള്‍ക്ക് ഒരു കീ സീക്വന്‍സ് നിര്‍മ്മിച്ച് അത് ഉപയോഗിക്കാം. നിലവിലുള്ളവ എ‍ഡിറ്റ് ചെയ്യാനും സാധിക്കും.

DOWNLOAD

Comments

comments