വൈഫി ടിപ്സ് -2


wifi tips - Compuhow.com
വൈഫി കണക്ഷനുകള്‍ പൊതുവായി ലഭ്യമാണെങ്കില്‍ എല്ലാ ഉപകരണങ്ങളിലും ഉപയോഗിക്കാനാവും. എന്നാല്‍ ലാപ്ടോപ്പില്‍ കേബിള്‍ വഴിയാണ് കണക്ഷനെങ്കില്‍ എല്ലാ ടാബ്ലറ്റുകളിലും നെറ്റ് ഉപയോഗം സാധ്യമാകില്ല. പകരമായി ലാപ്ടോപ്പിനെ വൈഫി സ്പോട്ടാക്കിമാറ്റാനാകും. ഇതിന് പല ആപ്ലിക്കേഷനുകളും ലഭ്യമാണ്. അത്തരത്തില്‍ പ്രമുഖമായ ഒന്നാണ് Connectify. ഇതിന്‍റെ ഫ്രീ വേര്‍‌ഷന്‍ ലിമിറ്റഡ് ഫീച്ചേഴ്സ് മാത്രമുള്ളതാണ്.

ഇതിന് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് MyPublicWiFi. വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഈ പ്രോഗ്രാം ലാപ്ടോപ്പില്‍ ഒരു വൈഫി ഹോട്ട്സ്പോട്ട് നിര്‍മ്മിക്കാന്‍ സഹായിക്കും.

ഡൗണ്‍ലോഡ്

ചിലപ്പോളൊക്കെ കമ്പനികള്‍ ഓഫര്‍ ചെയ്യുന്നതിലും വളരെ കുറവായിരിക്കും ഇന്‍റര്‍നെറ്റ് ബാന്‍ഡ് വിഡ്ത്. ഇത് വേണമെങ്കില്‍ ഇടക്ക് പരീക്ഷിച്ച് നോക്കാവുന്നതാണ്. പല ടൂളുകളും ഇതിനായി ലഭ്യമാണ്. അത്തരത്തില്‍ ഓണ്‍ലൈന്‍ ചെക്കിങ്ങ് സാധ്യമാക്കുന്ന ഒന്നാണ് Speedtest.net.

നേരെ സൈറ്റില്‍ പോയി Begin Test ബട്ടണില്‍ ക്ലിക്ക് ചെയ്യാം.

Comments

comments