വൈ-ഫി ആരെങ്കിലും മോഷ്ടിക്കുന്നുണ്ടോ?


Wifi - Compuhow.com

ഇന്ന് വീടുകളില്‍ പോലും വൈ-ഫി നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. കുറെ കേബിള്‍ കണക്ഷനുകളൊഴിവാക്കാം എന്നതാണ് ഇതിന് പിന്നിലുള്ള പ്രധാന ചിന്ത. എന്നാല്‍ ചിലപ്പോള്‍ അയല്‍വക്കത്തുള്ളവര്‍ ഇത് അടിച്ച് മാറ്റുന്നുമുണ്ടാകാം.
നിങ്ങള്‍ നെറ്റ് ഉപയോഗിക്കാത്ത അവസരത്തിലും റൂട്ടറിന്‍റെ ഡാറ്റ എല്‍.ഇ.ഡി ബ്ലിങ്ക് ചെയ്യുന്നുണ്ടെങ്കില്‍ നെറ്റ് ഉപയോഗിക്കുന്നുണ്ടെന്നാണ് അര്‍ത്ഥം. ഇത് മനസിലാക്കാന്‍ ഒരു വഴിയുണ്ട്.

ബ്രൗസറില്‍ റൂട്ടറിന്‍റെ ഐ.പി അഡ്രസ് നല്കിയാല്‍ DHCP Client table ല്‍ വൈ-ഫിയുമായി കണക്ട് ചെയ്യപ്പെട്ടിരിക്കുന്ന ഡിവൈസുകള്‍ കണ്ടെത്താനാവും. മിക്ക റൂട്ടറുകളുടെയും ഐ.പി 192.168.1.1 അല്ലെങ്കില്‍ 192.168.0.1. ആയിരിക്കും.
പാസ് വേഡ് സെറ്റ് ചെയ്യുന്നത് വഴി മറ്റുള്ളവര്‍ നെറ്റ് വര്‍ക്കില്‍ കടന്ന് കയറുന്നത് തടയാനാവും. അത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.

റൂട്ടര്‍ ഡാഷ് ബോര്‍ഡില്‍ പോയി wireless security mode മാറ്റണം. WPA2, WPA ,WEP എന്നിവയൊന്ന് സെലക്ട് ചെയ്യുക.
ഇവിടെ പാസ്വേഡും സെറ്റ് ചെയ്താല്‍ അത് നല്കാതെ നെറ്റ് ഉപയോഗിക്കാനാവില്ല.

Use MAC Address Filtering ഉപയോഗിച്ചാല്‍ ഏത് ഡിവൈസുകള്‍ക്ക് ഡാറ്റ ലഭ്യമാക്കാം എന്ന് നിശ്ചയിക്കാം. അതിന് ഡാഷ് ബോര്‍ഡില്‍ Mac Filter Section ല്‍ പോയി യുണീക് ആയ അഡ്രസ് നല്കുക.

Comments

comments