ഡ്രോപ്പ് ബോക്സ് വൈവിധ്യപൂര്‍ണ്ണമായ ഉപയോഗങ്ങള്‍


Dropbox - Compuhow.com
ക്ലൗഡ് സര്‍വ്വീസുകള്‍ ഇന്ന് ഏറെ ഉപയോഗിക്കപ്പെടുന്നു. ഹാര്‍ഡ് കോപ്പികളുടെ സുരക്ഷിതത്വം ഒരു ഭീഷണിയായിരിക്കേ അവയൊക്കെ സ്കാന്‍ ചെയ്ത് ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്നത് ഇന്ന് സാധാരണമാണ്. എന്നാല്‍ മുമ്പ് ഇത്തരം കണ്‍വെര്‍ട്ടഡ് ഫയലുകളൊക്കെ സി.ഡിയിലായിരുന്നു ശേഖരിച്ചിരുന്നത്. എന്നാല്‍ കാലപ്പഴക്കം സംഭവിക്കുമ്പോള്‍ സി.ഡികളും ഉപയോഗശൂന്യമായിത്തീരുന്നതായാണ് കാണുന്നത്. ഇതിനെ മറികടക്കാനുള്ള മാര്‍ഗ്ഗമാണ് ക്ലൗഡ് പോലുള്ള ഓണ്‍ലൈന്‍ സ്റ്റോറേജുകളിലേക്ക് ഫയലുകള്‍ ശേഖരിച്ച് വെയ്ക്കുക എന്നത്. പ്രമുഖമായ ഒരു ക്ലൗഡ് സര്‍വ്വീസാണല്ലോ ഡ്രോപ്പ് ബോക്സ്. വെറുതെ ഫയലുകള്‍ അപ് ലോഡ് ചെയ്യാന്‍ മാത്രമല്ല മറ്റനേകം ഉപയോഗങ്ങളും ഇതുകൊണ്ട് സാധിക്കും. അത്തരം ചിലതാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. നിലവിലുള്ള സ്ഥലം ഡ്രോപ്പ് ബോക്സില്‍ നിങ്ങള്‍ക്ക് മതിയാവുന്നില്ലേ. പരിഹാരമുണ്ട് get more space എന്ന സംഗതി വഴി കൂടുതല്‍ സ്പേസ് നേടാം. പണം നല്കിയാല്‍ 1000 ജി.ബി വരെ സ്റ്റോറേജ് നേടാം. എന്നാല്‍ കാശുചെലവാക്കാന്‍ മടിയാണെങ്കില്‍ ഫ്രണ്ട്സ് റഫറന്‍സ് വഴി 32 ജിബി സ്പേസ് നേടാം.

2. വലിയ ഫയലുകളുടെ ഷെയറിങ്ങ് – വലുപ്പകൂടുതല്‍ മൂലം ഇമെയില്‍ ചെയ്യാനാവാത്ത ചില ഫയലുകളൊക്കെ ഈസിയായി ഷെയര്‍ ചെയ്യാന്‍ ഡ്രോപ്പ് ബോക്ല് ഉപയോഗിക്കാം. ഇതിനായി public Dropbox folder ഉപയോഗിച്ചാല്‍ മതി. ഈ ലിങ്ക് ഷെയര്‍ ചെയ്ത് മറ്റുള്ളവര്‍ക്കും ഫയല്‍ ലഭ്യമാക്കാം.

3. എവിടെയും ഉപയോഗിക്കാം – മൊബൈല്‍, ടാബ്ലറ്റ്, കംപ്യൂട്ടര്‍ എന്നിങ്ങനെ ഏത് മാര്‍ഗ്ഗത്തിലും ഡ്രോപ്പ് ബോക്സ് ഉപയോഗിക്കാം. Send to Dropbox എന്ന സര്‍വ്വീസ് ഇമെയിലില്‍ ഉപയോഗിച്ചാല്‍ ഇമെയില്‍ വഴി ഫയലുകള്‍ ഡ്രോപ്പ് ബോക്സിലേക്കയക്കാനാവും. ഇവ എവിടെ നിന്നും ആക്സസ് ചെയ്യുകയും ചെയ്യാം.

4. ഫോട്ടോ ശേഖരം – അനേകം ഫോട്ടോകള്‍ നിങ്ങളുടെ കൈവശമുണ്ടാകും. ഡ്രോപ്പ് ബോക്സില്‍ ആഡ് ചെയ്യുന്ന ചിത്രങ്ങള്‍ തിയ്യതി അനുസരിച്ച് ആര്‍ക്കൈവ് ചെയ്യാം.
5. വെബ്ഹോസ്റ്റിംഗ് – ഡ്രോപ്പ് ബോക്സ് ഉപയോഗിച്ച് വെബ്സൈറ്റ് ഹോസ്റ്റ് ചെയ്യാനാവും. Pancake.io എന്ന സര്‍വ്വീസ് ഇതിനായി ഉപയോഗിക്കാം.

6. കംപ്യൂട്ടറിലെ സ്ഥലം ലാഭിക്കാം – കംപ്യൂട്ടറില്‍ സ്റ്റോറേജ് സ്പേസ് കുറവാണോ? വിഷമിക്കേണ്ടതില്ല. ഡ്രോപ്പ് ബോക്സ് ഒരു രണ്ടാം ഹാര്‍ഡ് ഡിസ്ക് പോലെ ഉപയോഗിക്കാം. ഇത് ഉപയോഗിക്കുന്നത് എളുപ്പമാക്കാന്‍ സിസ്റ്റം ഡ്രോപ്പ് ബോക്സുമായി സിങ്ക് ചെയ്താല്‍ മതി.

Comments

comments