പബ്ലിക് പ്ലേസിലെ വൈ-ഫി ഉപയോഗം. ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍…


ഇന്ന് പല സ്ഥലങ്ങളിലും വൈ-ഫി കണക്ഷന്‍ ലഭിക്കും. പ്രത്യേകിച്ച് മാളുകളിലും, നഗരങ്ങളിലെ ചില പ്രധാന സ്‌പോട്ടുകലിലും മറ്റും. പക്ഷേ ഇങ്ങനെ ഫ്രീയായി ലഭിക്കുന്ന കണക്ഷന്‍ ഉപയോഗിക്കുന്നതിന് മുമ്പ് അവയെക്കുറിച്ച് അല്പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. പ്രത്യേകിച്ച് സുരക്ഷാ പ്രശ്‌നങ്ങളും, ഹാക്കിങ്ങും സര്‍വ്വസാധാരണമായ ഈ കാലത്ത്.
1. കൃത്യമായ പേരില്ലാതെയുള്ള നെറ്റുവര്‍ക്കുകള്‍ ചിലപ്പോള്‍ കണ്ടേക്കാം. പേരില്‍ തകരാറൊന്നും തോന്നില്ലെങ്കിലും ഹാക്കേഴ്‌സിന്റെ ഫേക്ക് നെറ്റ്വര്‍ക്ക് സെറ്റപ്പുകളല്ല ഇവ എന്നുറപ്പ് വരുത്തുക. അല്ലാത്ത പക്ഷം ഇതില്‍ കണക്ടഡായാല്‍ നിങ്ങളുടെ ഡാറ്റകള്‍ വളരെയെളുപ്പം മോഷ്ടിക്കപ്പെടാം.
2. ബ്രൗസിങ്ങ് സുരക്ഷിതമാക്കാന്‍ മറ്റൊരു വഴി http എന്നിടത്ത് https എന്ന് നല്കുകയാണ്. Secure Socket layer എന്നറിയപ്പെടുന്ന ഇതു വഴി ബ്രൗസര്‍ ട്രാഫിക് സുരക്ഷിതമാക്കാം. അല്ലാത്തപക്ഷം ട്രാന്‍സ്ഫര്‍ ചെയ്യുന്ന ടെക്സ്റ്റ് മോഷ്ടിക്കാനാകും. അത് പാസ്വേഡാണെങ്കില്‍ പ്രശ്‌നമാകുമെന്ന് ഉറപ്പല്ലേ.
3. പബ്ലിക് വൈ-ഫി കണക്ഷനുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നുവെങ്കില്‍ ഡാറ്റകള്‍ സുരക്ഷിതമാക്കാനുപയോഗിക്കുന്ന എന്‍ക്രിപ്ഷന്‍ പ്രോഗ്രാമുകള്‍ ഉപയോഗിക്കാം.
4. വൈഫി ഉപയോഗം ആവശ്യമില്ലാത്ത മറ്റ് കംപ്യൂട്ടര്‍ ഉപയോഗങ്ങളുടെ നേരത്ത് wi-fi ഓഫ് ചെയ്യുക. ഇതുവഴി സുരക്ഷയും, ബാറ്ററി ലൈഫും നിങ്ങള്‍ക്ക് കൂടുതലായി നേടാം.

Comments

comments