വൈ-ഫൈ കണക്ഷന്‍ പ്രശ്നങ്ങളും പരിഹാരവും – 1


wifilogo - Compuhow.com
വൈ-ഫൈ കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് പലപ്പോഴും സാങ്കേതികമായ പല പ്രശ്നങ്ങളും നേരിടേണ്ടി വരാറുണ്ടാകും. ഇന്‍റര്‍നെറ്റ് നല്ല സ്പീഡ് ഉള്ളതാണെങ്കിലും സ്ലോ ആയി സിസ്റ്റത്തില്‍ ലഭിക്കുക, സദാസമയവും സ്പീഡ് കുറഞ്ഞിരിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ പലരും നേരിടാറുണ്ടാകും. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന ഒരു ഫ്രീ ആപ്ലിക്കേഷനാണ് ViStumbler .

ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം Scan APs ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഏതാനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ ലഭ്യമായ വൈഫൈ കണക്ഷനുകള്‍ കംപ്യൂട്ടറില്‍ കാണിക്കും. ഈ സമയം ചില നോട്ടിഫികേഷന്‍ സൗണ്ടുകളും കേള്‍ക്കാനാകും. Stop ല്‍ ക്ലിക്ക് ചെയ്ത് ഇത് അവസാനിപ്പിക്കാം.

റൂട്ടര്‍ നെയിം, സിഗ്നല്‍ സ്ട്രെങ്ത്, എന്‍ക്രിപ്ഷന്‍ ടൈപ്പ്, തുടങ്ങിയ വിവരങ്ങള്‍ ഇവിടെ കാണാനാവും.ഇവിടെ നിങ്ങളുടെ റൂട്ടര്‍ കണ്ടെത്തുക. ഇവിടെ ഏത് ചാനലിലാണ് നിങ്ങളുടെ റൂട്ടര്‍ എന്ന് നോക്കുക.
ഏത്ര റൂട്ടറുകള്‍ ഇതേ ചാനല്‍ ഉപയോഗിക്കുന്നുണ്ട് എന്ന് പരിശോധിക്കുക.

ഇവിടെ കുറഞ്ഞ് മാത്രം ഉപയോഗിക്കപ്പെടുന്ന ചാനലുകളിലൊന്ന് തെരഞ്ഞെടുക്കുക.ഇതില്‍ മാറ്റം വരുത്താനായി റൂട്ടര്‍ സെറ്റിങ്ങ്സില്‍ ലോഗിന്‍ ചെയ്യുക.

ഇങ്ങനെ ചെയ്യുന്നത് വഴി റൂട്ടറിന്‍റെ സ്പീഡ് വര്‍ദ്ധിപ്പിക്കാനാവും.

Comments

comments