വിന്‍ഡോസ് അപ്ഡേറ്റ് ആകാതെ വന്നാല്‍….


Windows-7 - Compuhow.com
വിന്‍ഡോസ് ഒറിജിനല്‍ വേര്‍ഷന്‍ ഉപയോഗിക്കുമ്പോള്‍ നെറ്റ് കണക്ടായിരിക്കുന്ന സമയത്ത് അപ്ഡേഷന്‍ നടക്കും. ഫയലുകള്‍ ഓട്ടോമാറ്റിക്കായി ഡൗണ്‍ലോഡ് ചെയ്യുകയും അപ്ഡേഷന് വേണ്ടി സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യും.
എന്നാല്‍ ചിലപ്പോള്‍ അപ്ഡേഷനുള്ള ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് സിസ്റ്റം റീസ്റ്റാര്‍ട്ടായാലും അപ്ഡേഷന്‍ നടക്കില്ല. ഇത് എങ്ങനെ അപ്ഡേറ്റ് ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്.

ആദ്യം ഒരു സിസ്റ്റം റീസ്റ്റോര്‍ പോയിന്‍റ് ക്രിയേറ്റ് ചെയ്യണം. തുടര്‍ന്ന് Start ല്‍ ക്ലിക്ക് ചെയ്യുക. system restore എന്ന് ടൈപ്പ് ചെയ്ത് അത് സെലക്ട് ചെയ്യണം.
System Restore wizard ല്‍ ഒരു റീസ്റ്റോര്‍ പോയിന്‍റ് ക്രിയേറ്റ് ചെയ്യുക. ഇത് അപ്ഡേഷന്‍ പരാജയപ്പെട്ട ഡേറ്റിന് മുന്നിലായുള്ള ഒരു ഡേറ്റ് ഉപയോഗിച്ച് പേര് നല്കുക.

Windows update - Compuhow.com

ശേഷം സിസ്റ്റം റീബൂട്ട് ചെയ്യപ്പെടും. അതിന് ശേഷം Windows Update എടുത്ത് വീണ്ടും ശ്രമിക്കുക.

അപ്ഡേഷന്‍ നടക്കാതെ വരുന്നതിന് ഒരു കാരണം മാല്‍വെയറുകളുടെ സാന്നിധ്യമാകാം. Windows Update Troubleshooter ഉപയോഗിച്ച് തകരാര്‍ കണ്ടെത്താന്‍ ശ്രമിക്കാം.

Comments

comments