ജിമെയില്‍ അക്കൗണ്ട് ഫുള്ളായോ…വിഷമിക്കേണ്ട…!


വരുന്ന മെയിലുകളൊക്കെ സൂക്ഷിച്ച് വെച്ച് ജിമെയില്‍ ഇന്‍ബോക്സ് നിറഞ്ഞോ. പത്ത് ജി.ബിയാണ് ജിമെയില്‍ ഓഫര്‍ ചെയ്യുന്നത്. ഇത് നിറയുമ്പോള്‍ ഒരു വാണിംഗ് മെസേജ് വരും.
ജിമെയില്‍ നിറഞ്ഞാല്‍ പിന്നെ മെയില്‍ സ്വീകരിക്കാനോ, അയക്കാനോ സാധിക്കില്ല. അപ്പോള്‍ ചെയ്യാവുന്ന മാര്‍ഗ്ഗങ്ങളിലൊന്ന് കുറെ മെയിലുകള്‍ ഡെലീറ്റ് ചെയ്യുകയെന്നതാണ്. എന്നാല്‍ മെയിലുകള്‍ ഡെലീറ്റ് ചെയ്ത് കളയാന്‍ നിങ്ങള്‍ക്ക് താലപര്യമില്ലെങ്കില്‍ ചെയ്യാവുന്ന മാര്‍ഗ്ഗം വരുന്നവ മറ്റൊരു അഡ്രസിലേക്ക് ഫോര്‍വാഡ് ചെയ്യുകയെന്നതാണ്.
Slove filled gmail inbox problem - Compuhow.com
ഇങ്ങനെ ചെയ്യാന്‍ ജിമെയില്‍ സെറ്റിങ്ങ്സില്‍ Forwarding and POP/IMAP എടുക്കുക.
ഇവിടെ ഫോര്‍വാഡ് ചെയ്യേണ്ട ഇമെയില്‍ അഡ്രസ് നല്കി Enable POP for all mail ചെക്ക് ചെയ്യുക.
ഇതുവഴി നിങ്ങളുടെ ഇന്‍ബോക്സിലുള്ള മുഴുവന്‍ മെയിലുകളും പുതിയ അക്കൗണ്ടിലേക്ക് മാറ്റപ്പെടും. ഇങ്ങനെ ചെയ്ത് കഴിഞ്ഞ ശേഷം ഇന്‍ബോക്സിലുള്ള മെയിലുകള്‍ ഡെലീറ്റ് ചെയ്ത് ഇന്‍ബോക്സ് ശൂന്യമാക്കുക.

രണ്ടാമതൊരു മാര്‍ഗ്ഗം പഴയതും, വലുതുമായ മെയിലുകള്‍ ഡെലീറ്റ് ചെയ്യുക എന്നതാണ്. ഇവ കണ്ടുപിടിക്കാന്‍ ജെമയില്‍ സെര്‍ച്ച് ബോക്സില്‍ size:5m എന്നോ larger:5m എന്നോ നല്കി അഞ്ച് എം.ബിക്ക് മേലെ സൈസുള്ളവ കണ്ടെത്താം.
പഴയവ സെര്‍ച്ച് ചെയ്യാന്‍ older_than:1y. പോലെ ടേം ഉപയോഗിക്കാം. 1y എന്നത് വര്‍ഷത്തെ സൂചിപ്പിക്കുന്നു.

ഇതല്ലാതെ തേര്‍ഡ് പാര്‍ട്ടി ടൂളുകളുപയോഗിച്ചും വലിയ മെയിലുകള്‍ കണ്ടെത്താവുന്നതാണ്.

Comments

comments