പിസി ഉപയോഗം നിരീക്ഷിക്കാന്‍ WhatPulse


ചിലപ്പോഴൊക്കെ എത്ര സമയം ഇന്റര്‍നെറ്റ് ഉപയോഗിച്ചു, എത്രത്തോളം ടൈപ്പ് ചെയ്തു എന്നൊക്കെ അറിയണമെന്ന് തോന്നിയേക്കാം. ഇതിനൊക്കെ പല മാര്‍ഗ്ഗങ്ങളും ലഭ്യമാണ്. എന്നാല്‍ WhatPulse എന്ന ആപ്പ് ഉപയോഗിച്ചാല്‍ കീബോര്‍ഡ്, മൗസ്, നെറ്റ് വര്‍ക്ക് ബാന്‍ഡ് വിഡ്ത്, തുടങ്ങിയ വിവരങ്ങളൊക്കെ അനലൈസ് ചെയ്യാന്‍ സാധിക്കും.

WhatPulse - Compuhow.com

Overview, Input, Network, Uptime, Settings ,Setup Account എന്നീ ടാബുകളാണ് ഇതിലുണ്ടാവുക. ഇന്‍സ്റ്റാള്‍ ചെയ്താല്‍ ആദ്യം ഉപയോഗിക്കേണ്ടത് Setup Accounts ആണ്. ഇതില്‍ ആദ്യം സൈന്‍ അപ് ചെയ്യണം. അല്ലെങ്കില്‍ ഫേസ്ബുക്ക് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.

ഇതില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ over view ല്‍ പ്രധാന വിവരങ്ങളെല്ലാം കാണാനാവും. ഓപ്പറേറ്റിംഗ് സിസ്റ്റം, പ്രൊസസര്‍, റാം, ടോട്ടല്‍ ക്ലിക്ക്, ബാന്‍ഡ് വിഡ്ത് ഉപയോഗം എന്നിവ ഇവിടെ കാണാം.

കൂടുതല്‍ വിശദാംശങ്ങളറിയാന്‍ ടാബുകളിലേക്ക് പോകാം. ഉദാഹരണത്തിന് Input ടാബില്‍ പോയാല്‍ ഒരു നിശ്ചിത സമയത്തെ കീ സ്ട്രോക്കുകളും ക്ലിക്കുകളും എത്രയെന്ന് കാണാനാവും. daily, weekly, monthly, yearly എന്നിങ്ങനെ അത് കാണാനാവും. keystrokes ല്‍ പോയാല്‍ ഏത് കീകളാണ് ഏറ്റവും അധികം ഉപയോഗിച്ചത് എന്നത് നിറവ്യത്യാസത്തോടെ കാണിച്ച് തരും.
Network tab ല്‍ ഇന്റര്‍നെറ്റ് ഉപയോഗം അളക്കാനാവും.

http://whatpulse.org/

Comments

comments