എന്താണ് ബിറ്റ് ലോക്കര്‍?


BitLocker - Compuhow.com
കംപ്യൂട്ടര്‍ സുരക്ഷക്ക് എന്‍ക്രിപ്ഷന് വേണ്ടി ട്രു ക്രിപ്റ്റ് പോലുള്ള പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നു. എന്നാല്‍ തേര്‍ഡ് പാര്‍ട്ടി പ്രോഗ്രാമുകളല്ലാതെ വിന്‍ഡോസിന്‍റെ തന്നെ ഇത്തരത്തിലൊരു പ്രോഗ്രാമാണ് ബിറ്റ് ലോക്കര്‍.
ഡ്രൈവിനെ മുഴുവനും എന്‍ക്രിപ്റ്റ് ചെയ്യാന്‍ സഹായിക്കുന്നതാണ് ഇത്. വിന്‍ഡോസ് വിസ്റ്റ, 7, 8 എന്നിവയിലൊക്കെ ഇത് ലഭ്യമാണ്. വിന്‍ഡോസിന്‍റെ സ്റ്റാന്‍ഡേര്‍് വേര്‍ഷനുകളില്‍ ബിറ്റ് ലോക്കര്‍ ലഭ്യമാകില്ല.
വിന്‍ഡോസ് 8.1 ല്‍ ബിറ്റ് ലോക്കര്‍ എങ്ങനെ ലഭ്യമാക്കാമെന്ന് നോക്കാം.

Control Panel പാനല്‍ തുറന്ന് bitlocker എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്യുക. Manage BitLocker ല്‍ ക്ലിക്ക് ചെയ്ത് Turn on BitLocker ല്‍ക്ലിക്ക് ചെയ്യുക.
ബിറ്റ് ലോക്കര്‍ സിസ്റ്റം അനലൈസ് ചെയ്യുകയും സപ്പോര്‍ട്ട് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യും. അപ്രൂവ് ചെയ്താല്‍ ഒരു മെസേജ് കാണിക്കും. TPM module ഓഫ് ആണെങ്കില്‍ അത് ഓട്ടോമാറ്റിക്കായി ഓണാവും.
എന്‍ക്രിപ്റ്റ് ചെയ്യുന്നതിന് മുമ്പായി റിക്കവറി കീ ബാക്കപ്പെടുക്കുകയോ, പേപ്പറില്‍ പ്രിന്റ് ചെയ്തെടുക്കുകയോ വേണം. തുടര്‍ന്ന് Next ക്ലിക്ക് ചെയ്യുക.

ഉപയോഗിക്കപ്പെട്ട ഹാര്‍ഡ് ഡിസ്ക് സ്പേസ് പൂര്‍ണ്ണമായോ, ഫയലുകള്‍ മാത്രമായോ എന്‍ക്രിപ്റ്റ് ചെയ്യാം. ഇത് സെലക്ട് ചെയ്യേണ്ടതുണ്ട്. അതിന് Next ക്ലിക്ക് ചെയ്ത് Run BitLocker system check ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് റീസ്റ്റാര്‍ട്ട് ചെയ്യുക.

Comments

comments