നേരമ്പോക്കിന് ചില സൈറ്റുകള്‍


നേരമ്പോക്കിനായാലും ഏറ്റവും സീരിയസായ വിവരങ്ങള്‍ക്ക് വേണ്ടിയായാലും ഇന്റര്‍നെറ്റില്‍ ഏറെ സാധ്യതകളാണുള്ളത്. സമയം കൊല്ലാന്‍ സഹായിക്കുന്ന ആയിരക്കണക്കിന് വെബ്സൈറ്റുകളെ നമ്മള്‍ക്ക് കണ്ടെത്താനാവും. അത്തരത്തിലുള്ള ചില സൈറ്റുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
Procatinator - Compuhow.com
Procatinator

പൂച്ചകളെ നിങ്ങള്‍ക്ക് ഇഷ്ടമാണോ. എങ്കില്‍ അവയുടെ രസകരമായ വീഡിയോകള്‍ ജിഫ് രൂപത്തില്‍ കാണാന്‍ സഹായിക്കുന്ന സൈറ്റാണ് Procatinator. രസകരങ്ങളായ ആനിമേഷനുകളും, വീഡിയോകളും ഇവിടെ കാണാനാവും. അവ നിങ്ങളെ രസിപ്പിക്കുമെന്നത് തീര്‍ച്ച.

പലരും ആശങ്കപ്പെടുന്ന കാര്യമാണ് താന്‍ എന്ന് നിര്യാതനാകുമെന്നത്. അത് ചെക്ക് ചെയ്യാന്‍ സഹായിക്കുന്ന രസകരമായ ഒരു സൈറ്റാണിത്. ഇവിടെ നിങ്ങളുടെ ജനനത്തിയ്യതിയും, മറ്റ് ചില വിവരങ്ങളും BMI യും നല്കുക. ഇനി ചെക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് എത്ര ആയുസുണ്ടെന്ന് കാണാം. (നിങ്ങളുടെ ആരോഗ്യത്തെ പരിഗണിച്ചുള്ള ഒരു കണക്ക് കൂട്ടല്‍ മാത്രമാണിത്.)
http://www.deathclock.com/

Is It Christmas?
വിശേഷദിനങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന ആളായിരിക്കാം നിങ്ങള്‍ . പ്രത്യേകിച്ച് ക്രിസ്തുമസ്. ക്രിസ്തുമസ് ആയോ എന്ന് എങ്ങനെയാണ് അറിയുക. കലണ്ടറൊന്നും വേണ്ട താഴെ കാണുന്ന സൈറ്റില്‍ പോയി നോക്കിയാല്‍ മതി. ക്രിസ്തുമസ് അല്ലെങ്കില്‍ No എന്ന മെസേജ് കാണാം ( വെറുതേ ഒരു സൈറ്റ്….)
https://isitchristmas.com

വെറുതെയൊരു സൈറ്റ് എന്ന വിശേഷണം ശരിക്കുമിണങ്ങുന്ന ഒരു സൈറ്റാണ് ഇനി പറയുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചിലപ്പോള്‍ നീലയും, ചിലപ്പോള്‍ ചുവപ്പുമായി ഒരു പേജ് മാത്രം ഇവിടെ കാണാം. അതിനപ്പുറമൊന്നുമില്ല.
http://www.sometimesredsometimesblue.com/

കണ്ണിന് അല്പം പണിയുണ്ടാക്കുന്ന ഒരു സൈറ്റ് കാണണോ. ഒപ്പം അല്പം സംഗീതവും. പുസ്തകങ്ങളുടെ താള്‍ മറിയുന്നത് പോലുള്ള ഇഫക്ട് മാത്രമേ ഇതിലുള്ളൂ.

http://www.fallingfalling.com/

Comments

comments