വെബ്സൈറ്റ് ട്രാന്‍സ്ലേഷന്‍


പലപ്പോഴും ഏതെങ്കിലും വിവരങ്ങള്‍ സെര്‍ച്ച് ചെയ്ത് നിങ്ങള്‍ മറ്റ് ഭാഷകളിലുള്ള സൈറ്റുകളില്‍ എത്തിപ്പെട്ടിട്ടുണ്ടാവാം. എന്നാല്‍ നിങ്ങള്‍ക്ക് അത് അറിയില്ലാത്തതിനാല്‍ ഉപയോഗിക്കാനുമാവില്ല. ഈ സാഹചര്യത്തില്‍ ആദ്യ ചോയ്സ് എന്നത് ഗൂഗിള്‍ ട്രാന്‍സ്ലേറ്ററാണ്. എന്നാല്‍ ഗൂഗിള്‍ മാത്രമല്ല ഈ ആവശ്യത്തിന് ഉപയോഗിക്കാവുന്നത്.


ഗൂഗിള്‍ ക്രോമില്‍ ഉപയോഗിക്കാവുന്ന ഒരു എക്സ്റ്റന്‍ഷനാണ് ട്രാന്‍സ്ലേറ്റ്.
ഇത് ക്രോം ആപ് സ്റ്റോറില്‍ പോയി ബ്രൈസറിലേക്ക് ആഡ് ചെയ്യുക. ഏത് ഭാഷയിലേക്കാണ് ട്രാന്‍സ്ലേറ്റ് ചെയ്യേണ്ടതെന്ന് സെറ്റ് ചെയ്യാം. ട്രാന്‍സ്ലേഷനായി കൃത്യമായ കീയും നിശ്ചയിക്കാം. രണ്ട് തരത്തില്‍ ട്രാന്‍സ്ലേഷന്‍ നടത്താം.
ആദ്യത്തേത് വെബ്പേജിലെ ടെക്സ്റ്റ് സെലക്ട് ചെയ്ത് നിങ്ങള്‍ ട്രാന്‍സ്ലേഷനായി സെറ്റ് ചെയ്ത കീ അമര്‍ത്തുക.
രണ്ടാമത്തേത് എക്സ്റ്റന്‍ഷന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ എത് ഭാഷയിലേക്ക് ട്രാന്‍സ്ലേഷന്‍‌ നടത്തണമെന്ന് സെലക്ട് ചെയ്യുക. ട്രാന്‍സ്ലേറ്റ് ചെയ്യേണ്ടത് ടൈപ്പ് ചെയ്ത് നല്കുക.
വിവര്‍ത്തനം ചെയ്ത ടെക്സ്റ്റ് , സൗണ്ടായി കേള്‍ക്കാനും സാധിക്കും. ഈ ടൂളിന് ഒരു ഹിസ്റ്ററി ഒപ്ഷനുമുണ്ട്. ഇതുപയോഗിച്ച് മുമ്പ് ട്രാന്‍സ്ലേറ്റ് ചെയ്തവ കാണാനും സാധിക്കും.
https://chrome.google.com/webstore/detail/instant-translate/ihmgiclibbndffejedjimfjmfoabpcke

Comments

comments