വെബ്‍സൈറ്റ് ഓപ്പണര്‍ – ഒറ്റക്ലിക്കില്‍ സൈറ്റുകള്‍ തുറക്കാം


ദിവസത്തില്‍ ഏറെ തവണ നിങ്ങള്‍ ഒരു സൈറ്റ് തുറക്കാറുണ്ടോ. എങ്കില്‍ സൈറ്റുകള്‍ തുറക്കുന്നതിന് ബുക്ക് മാര്‍ക്ക് ഉപയോഗിക്കുന്നതിനേക്കാള്‍ എളുപ്പമുള്ള ഒരു മാര്‍ഗ്ഗം നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാകും. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളും, ന്യൂസ് സൈറ്റുകളുമൊക്കെ ഇങ്ങനെ തുറക്കാന്‍ സാധിച്ചാല്‍ വളരെ സൗകര്യമാകും.
Website-Opener - Compuhow.com
Website Opener എന്ന ഗൂഗിള്‍ ക്രോം എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാല്‍ സൈറ്റുകള്‍ ഒറ്റ ക്ലിക്കില്‍ തുറക്കാനാവും. ഇതുപയോഗിച്ച് സൈറ്റുകളുടെ ഒരു ലിസ്റ്റ് ക്രിയേറ്റ് ചെയ്യുകയും, ക്ലിക്ക് ചെയ്ത് അതില്‍ നിന്ന് സൈറ്റ് ഓപ്പണ്‍ ചെയ്യുകയും ചെയ്യാം.
എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം അതിന്‍റെ ഐക്കണില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് കോണ്‍ഫിഗര്‍ ചെയ്യാം. ഇവിടെ യു.ആര്‍.എലുകള്‍ ആഡ് ചെയ്യുക. ഇങ്ങനെ ആഡ് ചെയ്യുന്നവ വലത് വശത്ത് കാണിക്കും. ഇവ സെലക്ട് ചെയ്ത് റീ അറേഞ്ച് ചെയ്യാനും, ഡെലീറ്റ് ചെയ്യാനുമാകും.
എക്സ്റ്റന്‍ഷന്‍ ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ ലിസ്റ്റ് കാണാനാവും.

Downlaod

Comments

comments